HOME
DETAILS

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

  
Web Desk
June 13, 2026 | 3:30 PM

kerala health department confusion minister office corrects cholera statement after palakkad dmo clash

കോഴിക്കോട്: സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കുന്നതിനിടെ കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യവകുപ്പിൽ വൻ ഏകോപനമില്ലായ്മയും ആശയക്കുഴപ്പവും. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഓഫീസ് അറിയിക്കുകയും, മന്ത്രി ഇത് മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജില്ലയിൽ കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ കേസുകൾ മാത്രമാണുള്ളതെന്നും വ്യക്തമാക്കി പാലക്കാട് ഡി.എം.ഒ രംഗത്തെത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

ഡി.എം.ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ, മന്ത്രിയുടെ ഓഫീസും മുൻ നിലപാട് തിരുത്തി വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

നിപയിലും തുടർന്ന 'ആശയക്കുഴപ്പം'

നേരത്തെ കോഴിക്കോട് നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ പരസ്യമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുത്തിരുന്നു. നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞപ്പോൾ, ഉച്ചയ്ക്ക് മുൻപ് തന്നെ ഫലം ലഭിച്ചതായും നിപ സ്ഥിരീകരിച്ചതായും കോഴിക്കോട് കളക്ടർ എം.എസ്. മാധവിക്കുട്ടി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. നിപ പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നാളെ കോഴിക്കോട് സന്ദർശിക്കും.

നിപയിൽ നേരിയ ആശ്വാസം; മൂന്ന് ഫലങ്ങൾ നെഗറ്റീവ്

അതേസമയം, കോഴിക്കോട്ടെ നിപ ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമായി സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജൂൺ 12-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയുടെ അടുത്ത ബന്ധുക്കളായ മൂന്ന് പേരുടെ ഫലമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

എന്നാൽ പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നത് തുടരുകയാണ്.

  • പുതിയ അഡ്മിഷൻ: സമ്പർക്കപ്പട്ടികയിലുള്ള 4 പേരെക്കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • സമ്പർക്കപ്പട്ടിക: പുതുതായി 13 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ളവരാണ്.

ആകെ നിരീക്ഷണത്തിലുള്ളവർ: നിലവിൽ ഉയർന്ന റിസ്ക് വിഭാഗത്തിൽപെട്ട 18 പേരും (വളരെ ഉയർന്ന റിസ്ക് - 4, ഉയർന്ന റിസ്ക് - 14) കുറഞ്ഞ റിസ്ക് വിഭാഗത്തിലുള്ള 82 പേരും ഉൾപ്പെടെ ആകെ 100 പേരാണ് നിലവിൽ ആരോഗ്യവകുപ്പിന്റെ നിപ സമ്പർക്കപ്പട്ടികയിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  an hour ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  an hour ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  2 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  3 hours ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  3 hours ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  4 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  5 hours ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  5 hours ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  6 hours ago