പ്രീമിയം റെസിഡൻസി ഉള്ളവർക്കും വർക്ക് പെർമിറ്റ് നിർബന്ധമാക്കി സഊദി
റിയാദ്: പ്രീമിയം റെസിഡൻസി കൈവശമുള്ളവർക്കും വർക്ക് പെർമിറ്റ് നിർബന്ധമാക്കി സഊദി അറേബ്യ. തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'ഖിവ' (Qiwa) വഴിയാണ് ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. 100 സഊദി റിയാലാണ് (2,500 രൂപ) ഇതിനായുള്ള ഫീസ്. അറേബ്യൻ ദിനപത്രമായ ഔഖാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തൊഴിൽ നടപടിക്രമങ്ങൾ, പരിശീലന പരിപാടികൾ, വിസ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഖിവ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബിസിനസ് സബ്‌സ്‌ക്രിപ്ഷൻ ഫീസ് നിശ്ചയിക്കുന്നത്.
ഖിവയുടെ ഏറ്റവും പുതിയ അപ്‌ഡേറ്റ്സുകൾ
* തമീർ പരിശീലന പരിപാടി: ഈ പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് പരിശീലന കരാറുകൾ ഓൺലൈനായി പൂർത്തിയാക്കാം. എന്നാൽ, ഈ കരാറുകൾ സൗദീകരണം (Saudisation) കണക്കാക്കുന്നതിൽ ഉൾപ്പെടുത്തില്ല.
* രാജിക്കത്ത്: രാജി സമർപ്പിച്ച ശേഷം തൊഴിലുടമ തീരുമാനമെടുത്തിട്ടില്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ജീവനക്കാർക്ക് രാജി പിൻവലിക്കാൻ അവസരമുണ്ട്. നോട്ടീസ് കാലാവധി വ്യക്തിഗത തൊഴിൽ കരാറുകളിലെ നിബന്ധനകൾക്കനുസരിച്ചായിരിക്കും.
* വിസ നടപടികൾ: വിസ അനുവദിച്ചുകഴിഞ്ഞാൽ അതിലെ വിവരങ്ങൾ തിരുത്താൻ സാധിക്കില്ല. തെറ്റായ വിവരങ്ങളാണ് നൽകിയതെങ്കിൽ വിസ റദ്ദാക്കി പുതിയതിന് അപേക്ഷിക്കണം.
ബാങ്ക് കാർഡുകൾ, സദാദ് (SADAD) പേയ്‌മെന്റ് നമ്പറുകൾ, ഡിജിറ്റൽ വാലറ്റ് എന്നിവ വഴി സേവന ഫീസുകൾ അടയ്ക്കാവുന്നതാണ്.
English summary : Saudi Arabia has introduced a new work permit requirement for individuals holding Premium Residency. Applications must be processed via the 'Qiwa' labor platform, with a service fee of 100 Saudi Riyals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."