HOME
DETAILS

ഉമ്മൻചാണ്ടി സർക്കാരിനേക്കാൾ നാലിരട്ടി ചെലവ്; പത്ത് വർഷത്തിനിടെ അഭിഭാഷകർക്കായി പിണറായി സർക്കാർ പൊടിച്ചത് 44.48 കോടി രൂപ

  
Web Desk
June 14, 2026 | 3:02 AM

administrative dispute and legal battle pinarayi government spent 4448 crore rupees for lawyers during the last ten years

കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാരത്തർക്കങ്ങളും സർവകലാശാലാ വിവാദങ്ങളും നിയമപോരാട്ടങ്ങളായി മാറുമ്പോൾ സംസ്ഥാന ഖജനാവിന് ഭീമമായ ബാധ്യത. സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകരെ കേസ് നടത്താൻ പുറമേനിന്ന് നിയോഗിച്ചതിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ പിണറായി വിജയൻ സർക്കാർ ചെലവഴിച്ചത് 44.48 കോടി രൂപ.

2016 മുതൽ 2026 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് സർക്കാരിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഖജനാവിൽ നിന്നുള്ള ഈ കോടികളുടെ ഒഴുക്കിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്.

മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ ചെലവിനേക്കാൾ നാലിരട്ടിയോളമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ അഭിഭാഷകർക്കായി മാത്രം നൽകിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 11.24 കോടി രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിരുന്നത്.

പ്രധാന തർക്കങ്ങളും കേസുകളും

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിടാൻ വൈകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ.

സംസ്ഥാനത്തിന് വായ്പയെടുക്കാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചതിനെതിരെയുള്ള നിയമപോരാട്ടം.

സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച വിവിധ രാഷ്ട്രീയ കൊലപാതക കേസുകളുടെ നടത്തിപ്പ്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ പുറമേ നിന്നുള്ള അഭിഭാഷകരെ നിയോഗിക്കുന്നത് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഏതാനും കേസുകളിൽ മാത്രമാണ് പുറത്തുനിന്നുള്ളവർ ഹാജരായത്. ഇവർക്കായി 17.05 ലക്ഷം രൂപ മാത്രമാണ് നൽകേണ്ടി വന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ പുറമേ നിന്നുള്ള അഭിഭാഷകർക്കായി 6.31 കോടി രൂപ ചെലവഴിച്ചിരുന്നു.

സ്വന്തം അഭിഭാഷകപ്പടയ്ക്ക് മാസം 2.03 കോടി ശമ്പളം

പുറമേനിന്നുള്ള മുതിർന്ന വക്കീലന്മാർക്ക് നൽകുന്ന കോടികൾക്ക് പുറമെ, സർക്കാരിന് സ്ഥിരമായി വലിയൊരു നിയമസംവിധാനം തന്നെയുണ്ട്. ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമായി കേസുകൾ നടത്തുന്നതിന് 144 അഭിഭാഷകരെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. ഇവർക്ക് മാത്രമായി മാസം തോറും ശമ്പള ഇനത്തിൽ ഖജനാവിൽ നിന്ന് നൽകുന്നത് 2.03 കോടി രൂപയാണ്. സ്വന്തമായി ഇത്രയും വിപുലമായ നിയമസംവിധാനവും സർക്കാർ അഭിഭാഷകരും ഉള്ളപ്പോഴാണ്, പ്രധാന കേസുകളിൽ കോടികൾ പ്രതിഫലം വാങ്ങുന്ന പുറത്തുനിന്നുള്ള മുതിർന്ന അഭിഭാഷകരെ സർക്കാർ ആശ്രയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

Over the past ten years, the Pinarayi Vijayan-led Kerala government has spent 44.48 crore from the public exchequer solely on advocate fees to manage various administrative disputes and legal battles. This significant expenditure went toward hiring high-profile lawyers, often brought in from outside the state, to represent the government in crucial cases before the High Court and the Supreme Court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലായ്മ തുടരുന്നു; രാഷ്ട്രീയ ആയുധമാക്കാനില്ല: പിണറായി വിജയന്‍

Kerala
  •  2 hours ago
No Image

'അയ്യൂബ് ബഔദി' കാനറികളെ പൂട്ടിയ പതിനെട്ടുകാരൻ; ഫുട്ബോൾ ലോകത്തെ പുതിയ വിസ്മയം

International
  •  2 hours ago
No Image

വട്ടിയൂര്‍ക്കാവ് കൗണ്‍സിലര്‍ സുഗതനെതിരേ 19 കേസുകള്‍; വധശ്രമം മുതല്‍ പൊലിസ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുവരെ ഗുരുതര ആരോപണങ്ങള്‍

Kerala
  •  2 hours ago
No Image

ഫുട്ബോൾ‍ പ്രേമികളുടെ ശ്രദ്ധയക്ക്: ലോകകപ്പ് മത്സരങ്ങൾ കാണാൻ വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബൈ

uae
  •  2 hours ago
No Image

ബെംഗളൂരുവിന് ശ്വാസംമുട്ടുന്നു; ജനങ്ങളെ തോൽപ്പിച്ച് വാഹനങ്ങൾ, എണ്ണം 1.25 കോടി കടന്നു

National
  •  3 hours ago
No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  3 hours ago
No Image

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

International
  •  3 hours ago
No Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

Kuwait
  •  3 hours ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  3 hours ago