HOME
DETAILS

ബഞ്ചി ജമ്പിങ്ങിനിടെ ദാരുണ അപകടം; സുരക്ഷാ റോപ് ഘടിപ്പിക്കുന്നതിന് മുന്‍പ് 21കാരി 130 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

  
Web Desk
June 14, 2026 | 10:31 AM

Tragic accident during bungee jumping 21-year-old falls 130 feet to her death before safety rope can be attached

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയില്‍ ബഞ്ചി ജമ്പിങ്ങിനിടെ ഗുരുതര സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് 21കാരിക്ക് ദാരുണാന്ത്യം. സുരക്ഷാ റോപ് ശരീരത്തില്‍ ഘടിപ്പിക്കുന്നതിന് മുന്‍പ് തന്നെ യുവതി പാലത്തില്‍ നിന്ന് താഴേക്ക് 130 അടി താഴ്ചയിലേക്ക് വീണ് മരിക്കുകയായിരുന്നു.

മരിയ എഡ്വേര്‍ഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് സ്‌കെലിറ്റണ്‍ ബ്രിഡ്ജില്‍ നടന്ന അപകടത്തില്‍ മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബഞ്ചി ജമ്പിങ്ങിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ മരിയയെ പാലത്തിന്റെ അരികിലേക്ക് കൊണ്ടുപോയി ചാടാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ റോപ് ശരീരത്തില്‍ ബന്ധിപ്പിച്ചിട്ടില്ലെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ യുവതി കൊക്കയിലേക്ക് പതിച്ചു.

അപകടസമയത്ത് മരിയയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. യുവതി താഴേക്ക് വീഴുന്നത് കണ്ടുനിന്നവര്‍ 'റോപ് ശ്രദ്ധിക്കൂ' എന്ന് നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കേള്‍ക്കാം. എന്നാല്‍ അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു.

പ്രതിശ്രുത വരന്റെ കണ്ണു മുന്നിലായിരുന്നു അപകടം നടന്നത്. മരിയയുടെ മരണം നേരില്‍ കണ്ടതിന്റെ ആഘാതത്തില്‍ അദ്ദേഹം കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മരിയ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റും ഇപ്പോള്‍ നൊമ്പരമാകുകയാണ്. ജമ്പ് സൈറ്റില്‍ നിന്നുള്ള ചിത്രത്തിനൊപ്പം ' പാലത്തില്‍ നിന്ന് ചാടാന്‍ എന്നെ അനുവദിച്ച ആ ഭ്രാന്തന്‍ ആരാണ്?' എന്ന തമാശ കുറിപ്പും അവര്‍ പങ്കുവെച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സാഹസിക വിനോദ പരിപാടി സംഘടിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് സിവില്‍ പൊലിസ് അറിയിച്ചു.

അപകടസാധ്യതയുള്ള പ്രദേശത്ത് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും പ്രവേശനം നിയന്ത്രിക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി പ്രാദേശിക ഭരണകൂടവും രംഗത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും സുരക്ഷാ പ്രോട്ടോക്കോളുകളില്‍ ഉണ്ടായ പിഴവുകള്‍ കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

A 21-year-old woman died tragically in São Paulo, Brazil due to a serious safety lapse during bungee jumping. The woman fell 130 feet from a bridge and died after jumping before the safety rope was secured to her body.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  5 hours ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  6 hours ago
No Image

ഇ ചലാന്‍ തട്ടിപ്പ്; പിഴ അടയ്ക്കും മുമ്പ് ഉറപ്പുവരുത്തണമെന്ന് പൊലിസ് 

Kerala
  •  6 hours ago
No Image

ഒമാന്‍ തീരത്ത് ഇന്ത്യന്‍ പായ്കപ്പല്‍ മുങ്ങി; 14 ഇന്ത്യക്കാരെ രക്ഷിച്ച് യു.എസ് നാവികസേന

oman
  •  6 hours ago
No Image

മുന്നറിയിപ്പ് ലംഘിച്ച് വനത്തില്‍ കയറിയ യുവാക്കള്‍ വഴിയില്‍ കുടുങ്ങി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ രക്ഷപ്പെടുത്തി

Kerala
  •  6 hours ago
No Image

കണ്ണട ഉപേക്ഷിച്ചോ? ; 'ഇപ്പോള്‍ എല്ലാം കാണാം' ചിരിച്ചുകൊണ്ട് മറുപടി നല്‍കി പിണറായി

Kerala
  •  7 hours ago
No Image

നിപയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; 30 പരിശോധനയില്‍ 29 എണ്ണം നെഗറ്റീവ്: ആരോഗ്യ മന്ത്രി

Kerala
  •  7 hours ago
No Image

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച് പ്രിന്‍സിപ്പല്‍; നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ, വീഡിയോ 

National
  •  7 hours ago
No Image

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് ഗുരുതര വീഴ്ച്ച; വി.സിമാര്‍ മാപ്പുപറയണം: മുഖ്യമന്ത്രി

Kerala
  •  8 hours ago
No Image

പ്രതികാരമായി വാഹനത്തിന് തീയിട്ടു; 17കാരി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

National
  •  8 hours ago