HOME
DETAILS

ഇന്ദിരാ​ ​ഗാന്ധി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നു: ​അശോക് ഗെഹ്‌ലോട്ട്

  
Web Desk
June 15, 2026 | 8:29 AM

had indira gandhi been alive she banned bjp said ashok gehlot

ജയ്പൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാ​ ​ഗാന്ധി ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ അശോക് ​ഗെഹ്‌ലോട്ട്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്ര നിലപാടുകൾ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഇന്നത്തെ അന്തരീക്ഷം അങ്ങേയറ്റം അപകടകരമാണ്. തന്റെ അമ്പത് വർഷത്തെ പൊതുജീവിതത്തിൽ കണ്ടിട്ടില്ലാത്തത്രയും അപകടകരമായ അന്തരീക്ഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി, ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ ഒരു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. 
ഇന്ന് രാജ്യം ഭരിക്കുന്നവർ മനപ്പൂർവം മത ധ്രുവീകരണം നടത്തുകയാണ്. പൂർണ ഉത്തരവാദിത്തത്തോടെയാണ് താനിക്കാര്യം പറയുന്നത്. ഇതിനെതിരേ രാജ്യം ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ അതിന്റെ അനന്തര ഫലം രാജ്യത്തെ ജനങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ബി.ജെ.പി മുസ്്ലിംകൾക്ക് സീറ്റ് നൽകാത്തതിനെയും ലോക്സഭയിൽ ബി.ജെ.പിക്ക് മുസ്്ലിം എം.പിമാർ ഇല്ലാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. രാജ്യത്തെ ജനങ്ങളെ കാണിക്കാൻ വേണ്ടിയെങ്കിലും ബി.ജെ.പിക്ക് കുറച്ച് മുസ്്ലിം സ്ഥാനാർഥികളെ നിർത്താമായിരുന്നു. പക്ഷേ, തങ്ങൾ ഹിന്ദുത്വ പാർട്ടിയാണെന്ന് ഉയർത്തിക്കാട്ടാനാണ് ബി.ജെ.പി ആ​ഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ മുസ്്ലിംകൾക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. മുഖ്താർ അബ്ബാസ് നഖ് വി, ഷാനവാസ് ഹുസൈൻ തുടങ്ങിയ മുതിർന്ന നേതാക്കളെ പോലും അവർ മാറ്റിനിർത്തി. മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള ബി.ജെ.പിയുടെ വിമുഖതയാണ് ഇത് വ്യക്തമാക്കുന്നത്. ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ച് ഭരണം നടത്തുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ഭരണഘടന അനുവദിക്കുന്നില്ലെന്നും ഇന്ദിരാ ​ഗാന്ധിയെപ്പോലുള്ള ഒരു ഉന്നത നേതാവ് ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ബി.ജെ.പിയെ നിരോധിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ അജണ്ട മാത്രം മുൻ നിർത്തി, ഹിന്ദുക്കളുടെ പേരിൽ മാത്രം രാഷ്ട്രീയം കളിച്ച് മുന്നോട്ടുപോകാനാണോ ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വിശ്വാസങ്ങൾക്കും തുല്യ അവകാശമെന്ന ഭരണ ഘടനാ തത്വത്തിൽ നിന്നുള്ള വ്യതിചലനമാണിത്. ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങൾ നൽകുന്നുണ്ട്. മതത്തെ രാഷ്ട്രീയ ഉപകരണമായി ഉപയോ​ഗിക്കാൻ പാടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. 
തെരഞ്ഞെടുപ്പ് കമ്മിഷൻ ബി.ജെ.പിയുടെ ഏജന്റായി പ്രവർത്തിക്കുകയാണ്. ജുഡീഷ്വറി ഉൾപ്പെടെയുള്ള ജനാധിപത്യ സ്ഥാപനങ്ങൾ സമ്മർദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷൻ (സി.ബി.ഐ), ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോ​ഗിക്കുകയാണ്. ബി.ജെ.പി ജനാധിപത്യ സ്ഥാപനങ്ങളെയും വോട്ടവകാശത്തെയും ദുർബലപ്പെടുത്തുകയാണ്. ഇത്തരം നടപടികൾ സമൂഹത്തിലെ ദരിദ്ര വിഭാ​ഗങ്ങളെയാണ് ഏറെ ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി ബി.ജെ.പി ​ദേശീയ ചിഹ്നങ്ങളെ തിര‍ഞ്ഞെടുത്ത് ഉപയോ​ഗിക്കുകയാണ്. സർദാർ വല്ലഭായ്  പട്ടേലിനെപ്പോലുള്ള നേതാക്കളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുന്ന ബി.ജെ.പി, അവരുടെ മൂല്യങ്ങളെ അവ​ഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
ദേശീയ രാഷ്ട്രീയം കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും രാഹുൽ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ പ്രാദേശിക പാർട്ടികൾ രാഹുലിന് പിന്നിൽ അണിനിരക്കണം. യുവാക്കൾ രാഷ്ട്രീയത്തിൽ സജീവമാകണമെന്നും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടുകാര്‍ക്കൊപ്പമെത്തി, ഭാഷ അറിയാത്തതിനാല്‍ ആള്‍ക്കൂട്ടത്തിന് മറുപടി നല്‍കാനായില്ല; പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നത് മോഷ്ടാവെന്ന് ആരോപിച്ച്  

National
  •  2 hours ago
No Image

'ശുദ്ധ തെമ്മാടിത്തരം വച്ചുപൊറുപ്പിക്കില്ല, പണി വരുന്നുണ്ട് അവറാച്ചാ'; റോഡിലെ ബസ് അടിയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി എംവിഡി

Kerala
  •  3 hours ago
No Image

മൂന്ന് രാജ്യങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു, പക്ഷെ തിരഞ്ഞെടുത്തത് സ്വീഡനെ; കന്നി ലോകകപ്പിൽ ഇരട്ട ഗോൾ നേടിയിട്ടും യാസിൻ അയാരി ആഘോഷങ്ങളിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്?

International
  •  3 hours ago
No Image

ഫേസ്ബുക്കും ഇന്‍സ്റ്റയും സ്‌നാപ്ചാറ്റും ഇനി കിട്ടില്ല! 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കടുത്ത നിരോധനവുമായി ബ്രിട്ടന്‍; ചരിത്രപരമായ നീക്കം

Kerala
  •  4 hours ago
No Image

ഹോർമുസ്, ലെബനാൻ, ആണവപദ്ധതി ...; ഇറാൻ-യു.എസ് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകൾ

International
  •  4 hours ago
No Image

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി സ്വാഗതാർഹം; സ്ത്രീകൾക്ക് പുതിയ സ്വപ്നങ്ങളുടെ തുടക്കമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala
  •  5 hours ago
No Image

ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യയിലും യാഥാർത്ഥ്യമാകും: റഡാർ, അഡാസ് സാങ്കേതികവിദ്യകളുടെ ലൈസൻസ് ചട്ടങ്ങളിൽ വൻ ഇളവുകളുമായി കേന്ദ്ര സർക്കാർ

National
  •  5 hours ago
No Image

'ഫ്രീ, ഫ്രീ ഫലസ്തീന്‍'; സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ സുന്ദര്‍ പിച്ചൈയ്ക്കെതിരെ പ്രതിഷേധം;  ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍

International
  •  5 hours ago
No Image

കൊല്ലത്ത് പ്രിയദർശിനി കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ തിക്കും തിരക്കും; മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം മറിഞ്ഞു വീണു

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം: കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Kerala
  •  6 hours ago