പാലക്കാട് സ്വദേശിയായ യുവാവ് കുവൈത്തില്‍ മരണപ്പെട്ടു
കുവൈത്ത് സിറ്റി: പ്രവാസലോകത്തെ നോവിലാഴ്ത്തി പാലക്കാട് സ്വദേശിയായ യുവാവ് കുവൈത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചു. പാലക്കാട് കൊപ്പം കീഴ്മുറി സ്വദേശി അര്‍ജുന്‍ (25) ആണ് മരണപെട്ടത് സാല്‍മിയയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു അര്‍ജുന്റെ ജീവനെടുത്ത ആ കറുത്ത ദുരന്തം സംഭവിച്ചത്. സാല്‍മിയയില്‍ താന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അര്‍ജുനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും,മരണത്തിന് കീഴടങ്ങുകയായിരുന്നു
കീഴ്മുറി അങ്കണവാടി അധ്യാപികയായ സജിതകുമാരിയുടെയും ടി. രവീന്ദ്രകുമാറിന്റെയും മകനാണ് അന്തരിച്ച അര്‍ജുന്‍. സുരഭി, സുവര്‍ണ എന്നിവര്‍ സഹോദരിമാരാണ്. കുവൈത്ത് കെഎംസിസി ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ കുവൈത്തിലെ ആവശ്യമായ നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിവരികയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കീഴ്മുറിയിലെ വീട്ടില്‍ സംസ്‌കരിക്കും.
Arjun, a 25-year-old expatriate from Palakkad, Kerala, died after falling from the 10th floor of a residential building in Salmiya, Kuwait. Legal procedures are underway to repatriate the body to India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."