ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്
ബെംഗളുരു: ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്. രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല ആര്‍എസ്എസെന്നും, സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നില്ലെന്നും ഭാഗവത് പറഞ്ഞു. സംഘടനയുടെ സാമ്പത്തിക സ്രോതസുകളും, നിയമസാധുതയും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഭാഗവതിന്റെ ന്യായീകരണം.
'ആര്‍എസ്എസിനെ കുറിച്ച് ജനങ്ങളില്‍ സംശയം സൃഷ്ടിക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ അത് സാധ്യമല്ല. ആര്‍എസ്എസ് രഹസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല. ശാഖകളും മറ്റ് യോഗങ്ങളും പൊതുസ്ഥലങ്ങളിലാണ് നടത്തുന്നത്. സംഘടനയുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയാണെന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ആര്‍എസ്എസിനെ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുന്നില്ല. രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെടാത്ത പലതുമുണ്ട്. 'ഹിന്ദുത്വ' രജിസ്റ്റര്‍ ചെയ്തതല്ല. 100 വര്‍ഷമായി ആര്‍എസ്എസ് രാജ്യത്തുണ്ട്. ഇക്കാലത്തിനിടെ ആരും ആര്‍എസ്എസിന്റെ രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടില്ല,' ഭാഗവത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."