സ്ത്രീകൾക്ക് മധുരം,പുരുഷന്മാർക്ക് സൗജന്യയാത്ര; പ്രതിഷേധവുമായി ബസുടമ
ആലുവ: പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സിയുടെ സ്ത്രീ സൗജന്യ യാത്രാ പദ്ധതിക്കെതിരേ സ്വകാര്യ ബസുടമയുടെ വേറിട്ട പ്രതിഷേധം.
മാഞ്ഞാലി - ആലുവ റൂട്ടിലോടുന്ന 'ലിറ്റിൽ ഫ്‌ളവർ' ബസ് ഉടമയായ വട്ടപ്പറമ്പ് സ്വദേശി ബി.ഒ ഡേവിസാണ് തന്റെ ബസിൽ പുരുഷന്മാർക്ക് ഒരു ദിവസത്തേക്ക് സൗജന്യ യാത്ര അനുവദിച്ച് രംഗത്തെത്തിയത്. രാവിലെ 6.30 മുതൽ രാത്രി 8 മണി വരെയുള്ള ബസിന്റെ ഏഴ് ട്രിപ്പുകളിലും പുരുഷന്മാർക്ക് യാത്ര സൗജന്യമായിരുന്നു. ഇതേ റൂട്ടിൽ കെ.എസ്.ആർ.ടി.സി സൗജന്യ സർവിസ് ആരംഭിച്ചിട്ടും സ്വകാര്യ ബസിനെ കൈവിടാതെ തങ്ങളുടെ ബസിൽ തന്നെ യാത്ര ചെയ്ത വനിതാ യാത്രികരെ ബസ് ജീവനക്കാർ മധുരം നൽകി അനുമോദിക്കുകയും ചെയ്തു. കഴിഞ്ഞ 25 വർഷത്തിലേറെയായി കെ.എസ്.ആർ.ടി.സി ബസുകൾക്കൊപ്പമാണ് തൻ്റെ ബസ് ഓടുന്നതെന്ന് ഉടമ ഡേവിസ് പറഞ്ഞു.
ഈ റൂട്ടിലെ സ്ഥിരം യാത്രക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അവർ പൂർണമായും കെ.എസ്.ആർ.ടി.സിയിലേക്ക് മാറുന്നതോടെ സ്വകാര്യ ബസുകൾക്ക് വൻ വരുമാന നഷ്ടമുണ്ടാകുമെന്നാണ് ഡേവിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."