HOME
DETAILS

ഇസ്ലാമിക് കലണ്ടറിലെ പുതുവര്‍ഷപ്പിറവി: കഅ്ബയുടെ കിസ്‌വ മാറ്റിസ്ഥാപിച്ചു

  
June 16, 2026 | 3:11 AM

Kaaba Kiswah changed as new Islamic year 1448 begins

മക്ക: ഹിജ്‌റ വര്‍ഷം 1448ാം ആണ്ടിന്റെ തുടക്കം കുറിച്ച് വിശുദ്ധ കഅ്ബയുടെ മേല്‍പുതപ്പായ കിസ്‌വ മാറ്റിസ്ഥാപിച്ചു. സഊദി അറേബ്യയിലെ മക്കയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ ഹറമില്‍ ഇന്ന് പുലര്‍ച്ചെയാണ് കിസ്‌വ മാറ്റിസ്ഥാപിക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയായത്. മുഹറം ഒന്ന് പ്രമാണിച്ച് വര്‍ഷാവര്‍ഷം നടക്കുന്ന പരമ്പരാഗത ചടങ്ങാണിത്.
കിംഗ് അബ്ദുല്‍ അസീസ് കോംപ്ലക്‌സ് ഫോര്‍ ഹോളി കഅ്ബ കിസ്‌വയിലെ വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകരും കരകൗശല വിദഗ്ധരും ചേര്‍ന്നാണ് പത്ത് ഘട്ടങ്ങളിലായി പുതിയ കിസ്‌വ സ്ഥാപിച്ചത്. മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുദൈസിന്റെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍.

മാറ്റിസ്ഥാപിക്കല്‍ പ്രക്രിയ

കഅ്ബയുടെ നാല് വശങ്ങളും പ്രത്യേകം പ്രത്യേകം ഉയര്‍ത്തിയാണ് പഴയ കിസ്‌വയ്ക്ക് മുകളില്‍ പുതിയത് സ്ഥാപിച്ചത്. ഓരോ വശവും പഴയതുമായി തുന്നിച്ചേര്‍ത്ത് സുരക്ഷിതമാക്കിയ ശേഷം, പഴയ ഭാഗം താഴേക്ക് നീക്കം ചെയ്ത് പുതിയത് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബെല്‍റ്റ് ഭാഗം തുന്നിച്ചേര്‍ത്തു.
3.33 മീറ്റര്‍ വീതിയും 6.35 മീറ്റര്‍ നീളവുമുള്ള കഅ്ബയുടെ വാതിലിന്റെ മറ (ബുര്‍ഖ) പ്രത്യേക വൈദഗ്ധ്യത്തോടെയാണ് ഘടിപ്പിച്ചത്. സ്വര്‍ണ്ണനൂലുകള്‍ കൊണ്ട് നിര്‍മ്മിച്ച 53 അലങ്കാര ഭാഗങ്ങളാണ് കിസ്‌വയിലുള്ളത്. ഇതില്‍ ബെല്‍റ്റിനുള്ള 16 കഷണങ്ങളും ഏഴ് അലങ്കാരങ്ങളും അഞ്ച് കവാട മറകളും ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുന്നു.

ഗള്‍ഫില്‍ ഇന്ന് മുഹര്‍റം ഒന്ന്

മാസപ്പിറവി കണ്ടതോടെ സഊദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ എല്ലാ ഗള്‍ഫ് രാജ്യങ്ങളും ഇന്ന് ഹിജ്‌റ പുതുവര്‍ഷാരംഭമായി സ്ഥിരീകരിച്ചു. ചന്ദ്രപ്പിറവി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട രാജ്യങ്ങളിലെ മതകാര്യ മന്ത്രാലയങ്ങളും അധികൃതരും തിയതി പ്രഖ്യാപിച്ചത്.
ഇസ്‌ലാമിക കലണ്ടറിലെ ആദ്യ മാസമായ മുഹറം, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള മാസമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹിജ്‌റ പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഔദ്യോഗിക അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Summary: The Kiswah of the Kaaba (Ghilaf-e-Kaaba) at the Grand Mosque in Makkah, Saudi Arabia, has been changed in an intricate annual ritual. The ceremony took place Tuesday morning, June 16, the first of Muharram, marking the beginning of the new Islamic year of 1448.
The process was carried out by the General Presidency for the Affairs of the Grand Mosque and the Prophet’s Mosque under the supervision of the President of the Presidency, Sheikh Dr Abdul Rahman bin Abdulaziz Al-Sudais.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  3 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  3 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  3 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  3 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  3 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  3 days ago
No Image

മാസപ്പടി കേസ്: പിണറായി വിജയന്റെ മകള്‍ ടി. വീണയെ ഇ.ഡി എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ യു.ഡി.എഫ് സര്‍ക്കാര്‍; മുന്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പിന്മാറ്റം അസാധ്യമെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഇറാന്‍-യു.എസ് കരാര്‍: എണ്ണവില കുറയുന്നു; വിതരണ ശൃംഖല പൂര്‍വസ്ഥിതിയിലാകാന്‍ മാസങ്ങള്‍ എടുക്കും

International
  •  3 days ago
No Image

പി.എം ശ്രീ; ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി 

Kerala
  •  3 days ago