HOME
DETAILS

ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്

  
Web Desk
June 16, 2026 | 1:09 PM

trump calls sheikh mohammed a warrior praises uae as strong ally

ഫ്രാൻസ്/ദുബൈ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ധീരനായ യോദ്ധാവെന്ന് പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിയോടനുബന്ധിച്ച് ഇരുനേതാക്കളും സംയുക്തമായി പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് യുഎഇ പ്രസിഡന്റിനെയും രാജ്യത്തെയും വാനോളം പുകഴ്ത്തിയത്. ഇറാൻ യുദ്ധ പശ്ചാത്തലങ്ങളെയും മുൻനിർത്തിയുള്ള ചർച്ചകളെയും പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകൾ.

യുഎഇ പ്രസിഡന്റ് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന ധീരനായ ഒരു നേതാവാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.

'അത്ഭുതകരമായ രാജ്യം, ശക്തമായ സഖ്യകക്ഷി'

യുഎഇയുമായി അമേരിക്കയ്ക്ക് ദീർഘകാലത്തെ ശക്തമായ ബന്ധമാണുള്ളതെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. താൻ യുഎസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുൻപത്തേക്കാൾ ശക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അദ്ദേഹം ചെയ്യേണ്ടത് കൃത്യമായി ചെയ്യുന്നു, തികച്ചും ധീരനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റേത് വളരെ മികച്ചതും അത്ഭുതകരവുമായ ഒരു രാജ്യമാണ്. യുഎഇ വളരെക്കാലമായി അമേരിക്കയ്‌ക്കൊപ്പം തന്നെയുണ്ട്. അന്താരാഷ്ട്ര തലത്തിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. എല്ലാവരും അദ്ദേഹത്തെയും യുഎഇയെയും ബഹുമാനിക്കുന്നു." ഡൊണാൾഡ് ട്രംപ് പറഞ്ഞു.

അമേരിക്കയിൽ യുഎഇ ട്രില്യൺ കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയും ഇറാനും തമ്മിൽ പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ, മേഖലയിലെ സമാധാന ശ്രമങ്ങളിൽ യുഎഇ ശക്തമായ ഒരു സഖ്യകക്ഷിയായി കൂടെയുണ്ടായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനൊപ്പം വേദി പങ്കിടാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും മേഖലയിൽ ഇപ്പോൾ നല്ല കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

US President Donald Trump described Sheikh Mohammed as a “warrior” and praised the UAE as a strong and reliable ally, highlighting the close strategic partnership between the two nations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു; ഇനി ഡൗണ്‍ലോഡ് ചെയ്യാനാവില്ല

Kerala
  •  3 hours ago
No Image

പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 hours ago
No Image

പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം

oman
  •  4 hours ago
No Image

സ്വകാര്യ ആരോ​ഗ്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ; പുതിയ നിബന്ധനകൾ പുറത്തിറക്കി

uae
  •  4 hours ago
No Image

തോക്കുചൂണ്ടിയുള്ള ഗോളാഘോഷം: വിശദീകരണവുമായി ഇറാന്റെ മൊഹമ്മദ് മൊഹെബി

Football
  •  4 hours ago
No Image

തമിഴ്‌നാട്ടില്‍ കര്‍ഷക വായ്പാ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 75,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

National
  •  4 hours ago
No Image

നിപ; വൈറസ് ഉറവിടം കണ്ടെത്താനായില്ല, കേന്ദ്ര സംഘത്തിന്റെ പരിശോധന അവസാനിച്ചു

Kerala
  •  4 hours ago
No Image

7,500 പേർക്ക് ജോലി; സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്കായി 'മദാർ' പദ്ധതി പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

uae
  •  4 hours ago