ശ്വാസതടസ്സംമൂലം ഒമാനിൽ മലയാളി പ്രവാസി അന്തരിച്ചു
മസ്‌കത്ത് : ഒമാനിൽ മലയാളി പ്രവാസി അന്തരിച്ചു. ആലപ്പുഴ മാങ്കുഴി പാലരിമംഗലം സ്വദേശി പുഷ്പാംഗദൻ (59) ആണ് ഒമാനിലെ സുഹാറിൽ വെച്ച് അന്തരിച്ചത്.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ സഹം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവാസിയായിരുന്ന പുഷ്പാംഗദൻ, സഹമിലെ അൽ അസ്ദഹർ എന്ന റെസ്റ്റോറന്റിൽ ഷവർമ മാസ്റ്ററായി ജോലി ചെയ്തുവരികയായിരുന്നു.
കുഞ്ഞുരാമൻ-ദേവകി ദമ്പതികളുടെ മകനാണ് പരേതൻ. സുനിതയാണ് ഭാര്യ. അക്ഷയ് ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായി സഹമിലെ കൈരളി പ്രവർത്തകർ നേതൃത്വം നൽകുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
English summary : Pushpangadan (59), a Malayali expatriate hailing from Palarimangalam in Mankuzhi, Alappuzha, passed away in Sohar, Oman.
He collapsed suddenly due to breathing difficulties and was rushed to the Saham Government Hospital, but unfortunately, he could not be saved. Pushpangadan had been working as a shawarma master at Al Azdahar Restaurant in Saham for the past 20 years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."