ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍ ക്ഷേത്രങ്ങളില്‍ 'തിരുപ്പതി മോഡല്‍' വികസനം
സംസ്ഥാനത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സമഗ്രമായ വളര്‍ച്ചയ്ക്കായി 'തിരുപ്പതി മോഡല്‍' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം ബജറ്റിലാണ് ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള വമ്പന്‍ പ്രഖ്യാപനമുള്ളത്.
ശബരിമല - ഗുരുവായൂര്‍ - കൊട്ടിയൂര്‍ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശബരിമല ഗുരുവായൂര്‍ കൊട്ടിയൂര്‍ തിരുവല്ലം ക്ഷേത്രങ്ങളെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കുന്നത്. ഈ മൂന്ന് പ്രമുഖ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക.
ക്ഷേത്രങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായി ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കൂടാതെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കേണ്ട 'ആന്വിറ്റി' (Annutiy) വിഹിതം നല്‍കുന്നതിനായി 5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."