കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു
ഇറാന്‍-യു.എസ് യുദ്ധത്തിന് വിരാമമാകുന്ന കരാര്‍ നിലവില്‍വന്നിട്ടും ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ആക്രമണങ്ങളില്‍ കുറഞ്ഞത് 16 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രി മുഴുവന്‍ ലബനാനില്‍ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്ത് കടുത്ത പോരാട്ടം നടക്കുന്നതായി ഹിസ്ബുല്ലയും റിപ്പോര്‍ട്ട് ചെയ്യുന്നു.
കരാര്‍ യാഥാര്‍ഥ്യമായത് 111ാം ദിവസം; ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍
തെഹ്റാന്‍: ഇറാന്‍-യു.എസ് യുദ്ധത്തിന് വിരാമമാകുന്ന കരാര്‍ നിലവില്‍വന്നത് യുദ്ധം തുടങ്ങി 111ാം ദിവസം. നാലാഴ്ച കൊണ്ട് അവസാനിപ്പിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയ യുദ്ധമാണ് നാലു മാസത്തോളം നീണ്ടുപോയത്. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇരു രാജ്യങ്ങളും കരാറിലെത്തുമ്പോള്‍ മേഖലയില്‍നിന്ന് അശാന്തിയുടെ കാര്‍മേഘമാണ് ഒഴിയുന്നത്.
കരാര്‍ പ്രാബല്യത്തില്‍വന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്്മാഈല്‍ ബഗേയ് തെഹ്്റാനില്‍ പറഞ്ഞു. 60 ദിവസത്തിനകം അന്തിമ കരാറിനുള്ള ചര്‍ച്ചകളില്‍ തീര്‍പ്പുണ്ടാക്കും. യു.എസ് കരാര്‍ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ഇറാന്‍ സംവിധാനം ഏര്‍പ്പെടുത്തും. കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ സൂചന നല്‍കി.
അതേസമയം, ആണവ ചര്‍ച്ചയ്ക്ക് ധാരണാപത്രത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ സമയം എടുക്കുമെന്ന് സൗഫാന്‍ സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കട്സ്മാന്‍ പറഞ്ഞു. 60 ദിവസമാണ് കരാറില്‍ ആണവ ചര്‍ച്ചയ്ക്കുള്ള സമയപരിധി നിശ്ചയിച്ചത്.
israel reportedly continued overnight attacks across lebanon despite the iran-us ceasefire agreement, with at least 16 people feared killed amid escalating regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."