HOME
DETAILS

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

  
June 19, 2026 | 7:04 AM

government-announces-50-percent-quarterly-tax-relief-for-private-buses

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് കൈത്താങ്ങുമായി സംസ്ഥാന ബജറ്റ്. പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് അനുവദിച്ചു. കേരളത്തിലേക്ക് രജിസ്‌ട്രേഷനായി കൂടുതല്‍ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകള്‍ എത്തുന്നതിനും അന്തര്‍ സംസ്ഥാന യാത്ര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുറയ്ക്കും. 

ടൂറിസ്റ്റ് ബസുകളില്‍ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്നുള്ളത് 900 രൂപയായി കുറയ്ക്കും. സ്ലീപ്പര്‍ ബസിലെ സീറ്റ് ഒന്നിന് 3000 രൂപ 1500 രൂപയായി കുറയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

പ്രിയദര്‍ശിനി പദ്ധതി പ്രാബല്യത്തില്‍ വന്നതോടെ വന്‍ നഷ്ടമാണ് സ്വകാര്യ ബസ് മേഖല നേരിടുന്നത്. വരുമാനം മൂന്നിലൊന്നായാണ് കുറഞ്ഞതെന്നും കഴിഞ്ഞദിവസങ്ങളില്‍ രണ്ടായിരത്തോളം രൂപ ബസുടമകള്‍ കൈയില്‍ നിന്നെടുത്താണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതും ഡീസല്‍ അടിച്ചതെന്നും സ്വകാര്യ ബസുടമകള്‍ പറയുന്നു. ഒരുമാസം കെ.എസ്.ആര്‍.ടി.സി സൗജന്യയാത്ര തുടര്‍ന്നാല്‍ ഒരുമാസത്തിനുള്ളില്‍ സ്വകാര്യബസ് മേഖല അടച്ചുപൂട്ടേണ്ട അവസ്ഥയാണെന്ന് ഓള്‍ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് പ്രസിഡന്റ് സി.പി മണിലാല്‍ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. സ്വകാര്യബസുകളുടെപെര്‍മിറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന ആവശ്യവും ബസുടമകളില്‍ നിന്നുണ്ടായിട്ടുണ്ട്. ഒരുകിലോമീറ്ററിന് 55 രൂപയായിരിക്കും പെര്‍മിറ്റ് ഏറ്റെടുത്താല്‍ ഉടമയ്ക്ക് സര്‍ക്കാര്‍ നല്‍കുക. 200 കിലോമീറ്റര്‍ ഓടുന്ന ബസിന് ഇപ്രകാരം 11000 രൂപ വാടകകിട്ടും. എന്നാല്‍ തൊഴിലാളികളെ ഏറ്റെടുക്കാത്തതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലാകുമെന്നതാണ് വസ്തുത.

 

In a relief measure for private bus operators, the government has announced a 50 percent concession in quarterly tax payments. The decision is aimed at supporting the private bus sector, which has been facing financial challenges due to rising operational costs and declining profitability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു എവിടെ? ലോകകപ്പ് ഹീറോയായിട്ടും മലയാളി താരത്തിന് 'അവഗണന'; അമ്പരന്ന് ക്രിക്കറ്റ് ലോകം

Cricket
  •  an hour ago
No Image

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മൂന്നാം നിലയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായ കടിയേറ്റു

Kerala
  •  2 hours ago
No Image

ലോകകപ്പിലെ മലയാളി കണക്ഷൻ; ബ്രസീലിയൻ പ്രതിരോധ കോട്ട തകർക്കാൻ മുൻ കേരള താരം കളത്തിലിറങ്ങും!

Football
  •  2 hours ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍

Kerala
  •  2 hours ago
No Image

നീറ്റ് പുനഃപരീക്ഷ എഴുതാൻ ബലാത്സംഗക്കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം; പരീക്ഷ എഴുതിയെന്ന് തെളിയിക്കണമെന്ന് കോടതി

National
  •  2 hours ago
No Image

കൊറിയൻ കീപ്പറുടെ പിഴവ് വിനയായി; കൊറിയയെ വീഴ്ത്തി മെക്സിക്കോ അടുത്ത റൗണ്ടിലേക്ക്

Football
  •  2 hours ago
No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  3 hours ago
No Image

കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

Kerala
  •  3 hours ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  3 hours ago