HOME
DETAILS

മാസപ്പടി കേസ്: ടി വീണയുടെ ബാങ്ക് ലോക്കറില്‍ പരിശോധന, നടപടികള്‍ ശക്തമാക്കി ഇ.ഡി

  
Web Desk
June 19, 2026 | 6:45 AM

masappadi-case-ed-inspects-t-veena-bank-locker-intensifies-probe

തിരുവനന്തപുരം: സി.എം.ആര്‍.എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നു പരിശോധിക്കുന്നു. തിരുവനന്തപുരം എം.ജി റോഡിലുള്ള എച്ച്.ഡി.എഫ്.സി ബാങ്കിലെ ലോക്കറാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിക്കുന്നത്. ബാങ്കിന് പുറത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് വീണയുടെ ബാങ്ക് അക്കൗണ്ട് നേരത്തെഇ.ഡി മരവിപ്പിച്ചിരുന്നു.കേസില്‍ വീണയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇ.ഡി കൊച്ചി ഓഫിസില്‍ എട്ടര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് വീണയെ വിട്ടയച്ചത്. ഇ.ഡി. ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീണയെ ചോദ്യം ചെയ്തത്. വീണയുടെ കമ്പനിയായ എക്‌സാലോജിക് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലില്‍നിന്ന് 2.78 കോടി രൂപ സേവനം നല്‍കാതെ കൈപറ്റിയതിനെപ്പറ്റിയാണ് ഇ.ഡി മുഖ്യമായും ചോദിച്ചറിഞ്ഞത്. വിദ്യാഭ്യാസത്തിനും മറ്റും ഐ.ടി സേവനങ്ങള്‍ നല്‍കുന്ന എക്‌സാലോജിക് കമ്പനി എന്ത് സേവനമാണ് സി.എം.ആര്‍.എലിന് നല്‍കിയതെന്ന് ഇ.ഡി വീണയോട് ചോദിച്ചു. പണം കൈപ്പറ്റിയതിന്റെ രേഖകളുടെയും പിണറായി വിജയന്റെ വീട്ടില്‍നിന്നുള്‍പ്പെടെ നടത്തിയ റെയ്ഡുകള്ളില്‍നിന്ന് ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍.

സി.എം.ആര്‍.എലിന്റെ സഹോദര സ്ഥാപനത്തില്‍നിന്ന് 50 ലക്ഷം രൂപ വായ്പയെടുത്തതിനെപ്പറ്റിയും ചോദ്യമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ സി.എം.ആര്‍.എല്‍ എം.ഡിയുടെ ഭാര്യയെയും മക്കളെയും ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും മറ്റും തയാറാക്കിയ പ്രത്യേക ചോദ്യാവലി അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍.

സേവനമൊന്നും നല്‍കാതെ സി.എം.ആര്‍.എല്‍ 2.78 കോടി വീണയുടെ അക്കൗണ്ടിലേക്ക് നല്‍കിയെന്ന് എസ്.എഫ്.ഐ.ഒയും ഇ.ഡിയും കണ്ടെത്തിയിരുന്നു. എസ്.എഫ്.ഐ.ഒ ശേഖരിച്ച വീണയ്‌ക്കെതിരേയുള്ള തെളിവുകളും കോടതി നിര്‍ദേശപ്രകാരം ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇതേപറ്റിയും വീണയോട് ഇ.ഡി ചോദ്യങ്ങള്‍ ആരാഞ്ഞു. വീണയുടെ മറുപടികള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുക. സി.എം.ആര്‍.എലില്‍നിന്ന് ലഭിച്ച പണം സാമ്പത്തിക കുറ്റകൃത്യത്തിന് ഉപയോഗിച്ചോ എന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. വീണയ്ക്ക് മാസപ്പടിയായി ലഭിച്ച 2.78 കോടി ഉപയോഗിച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്.

 

The Enforcement Directorate (ED) has intensified its investigation into the alleged Masappadi case by conducting an inspection of a bank locker linked to T. Veena. The move is part of the agency’s ongoing efforts to gather evidence and verify financial transactions connected to the case.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മൂന്നാം നിലയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായ കടിയേറ്റു

Kerala
  •  2 hours ago
No Image

ലോകകപ്പിലെ മലയാളി കണക്ഷൻ; ബ്രസീലിയൻ പ്രതിരോധ കോട്ട തകർക്കാൻ മുൻ കേരള താരം കളത്തിലിറങ്ങും!

Football
  •  2 hours ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍

Kerala
  •  2 hours ago
No Image

നീറ്റ് പുനഃപരീക്ഷ എഴുതാൻ ബലാത്സംഗക്കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം; പരീക്ഷ എഴുതിയെന്ന് തെളിയിക്കണമെന്ന് കോടതി

National
  •  2 hours ago
No Image

കൊറിയൻ കീപ്പറുടെ പിഴവ് വിനയായി; കൊറിയയെ വീഴ്ത്തി മെക്സിക്കോ അടുത്ത റൗണ്ടിലേക്ക്

Football
  •  2 hours ago
No Image

യു.എസ്-ഇറാൻ സമാധാന ചർച്ച ഇന്ന് നടക്കില്ല; വീണ്ടും അനിശ്ചിതത്വം

International
  •  3 hours ago
No Image

കരാര്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി ഇസ്‌റാഈല്‍; ലബനാനില്‍ വ്യോമാക്രമണം, 17 പേര്‍ കൊല്ലപ്പെട്ടു

International
  •  3 hours ago
No Image

സ്വകാര്യബസുകള്‍ക്ക് സര്‍ക്കാരിന്റെ കരുതല്‍; ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്

Kerala
  •  3 hours ago
No Image

ദുബൈയിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

uae
  •  3 hours ago
No Image

ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. റീനയെത്തി; സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താല്‍ക്കാലിക ഡയറക്ടര്‍; ഡി.എച്ച്.എസ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍

Kerala
  •  4 hours ago