വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കടുത്ത വിമർശനവുമായി ഹൈക്കോടതി
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം അന്വേഷണ ചുമതലയിലുള്ള എസ്.പി എസ്. ശശിധരനെ ചുമതലയിൽ നിന്നും മാറ്റുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസ് എ ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് കേസിൽ രൂക്ഷ വിമർശനം ഉയർത്തിയത്. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ കോടതി പലതവണ നിർദേശിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥൻ അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മൈക്രോഫിനാൻസ് കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ കളിയാക്കരുതെന്നും കോടതി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദങ്ങൾ ഉണ്ടെന്ന തരത്തിലുള്ള നിരീക്ഷണവും കോടതി നടത്തി.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം ആരംഭിച്ചത്.
സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ തയ്യാറാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്എൻഡിപി യോഗം കോടിക്കണക്കിന് രൂപ വായ്പ നേടിയെന്നതാണ് കേസിലെ പ്രധാന ആരോപണം. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിയെടുത്തെന്നാണ് വി.എസ്. അച്യുതാനന്ദൻ പരാതിയിൽ ആരോപിച്ചിരുന്നത്.
അന്വേഷണം നീണ്ടുപോകുന്നതിലും പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിലും അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, നിശ്ചിത സമയത്തിനകം റിപ്പോർട്ട് ലഭ്യമാകാത്ത പക്ഷം പുതിയ ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയോഗിക്കുമെന്നും വ്യക്തമാക്കി. കേസിന്റെ തുടർനടപടികൾ കോടതി സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
The High Court has expressed strong dissatisfaction with the investigation into the microfinance fraud case in which SNDP Yogam General Secretary Vellappally Natesan is an accused. The court warned that if an investigation progress report is not submitted within three weeks, SP S. Sasidharan, who is in charge of the investigation, will be removed from his position.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."