HOME
DETAILS

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

  
Web Desk
June 19, 2026 | 1:20 PM

cristiano ronaldo vs joao neves if you touch cr7 the game will change ronaldo fans attack neves instagram account over controversial comment

ലിസ്ബൺ: 2026 ഫിഫ ലോകകപ്പിലെ ആദ്യ പോരാട്ടത്തിൽ ഡിആർ കോംഗോയ്ക്കെതിരെ വഴങ്ങിയ അപ്രതീക്ഷിത സമനിലയ്ക്ക് പിന്നാലെ പോർച്ചുഗൽ ടീമിൽ പുതിയ വിവാദം പുകയുന്നു. ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് പോർച്ചുഗലിന്റെ യുവ മിഡ്ഫീൽഡർ ജോവോ നെവസ് (João Neves) നടത്തിയ പരാമർശമാണ് റൊണാൾഡോ ആരാധകരെ ചൊടിപ്പിച്ചത്. റൊണാൾഡോ ടീമിലെ "മറ്റൊരു കളിക്കാരൻ മാത്രമാണ്" എന്ന നെവസിന്റെ വാക്കുകൾക്കെതിരെ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കടുത്ത വിമർശനങ്ങളുമായി റൊണാൾഡോ ഫാൻസ് രംഗത്തെത്തിക്കഴിഞ്ഞു.

ബുധനാഴ്ച നടന്ന മത്സരത്തിൽ കോംഗോയ്ക്കെതിരെ പോർച്ചുഗലിനായി ഏക ഗോൾ നേടിയത് 21-കാരനായ ജോവോ നെവസ് ആയിരുന്നു. മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ താരം ടീമിന് ലീഡ് നൽകി. എന്നാൽ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ യോനെ വിസ നേടിയ ഹെഡ്ഡർ ഗോളിലൂടെ കോംഗോ പോർച്ചുഗലിനെ 1-1 ന് സമനിലയിൽ തളയ്ക്കുകയായിരുന്നു.

വിവാദമായ ആ വാക്കുകൾ

മത്സരത്തിന് ശേഷം മിക്സഡ് സോണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് റൊണാൾഡോയുടെ ഫോമില്ലായ്മയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ നെവസിനോട് ചോദിച്ചത്. ഇതിന് താരം നൽകിയ മറുപടിയാണ് ആരാധകരെ പ്രകോപിപ്പിച്ചത്:

"ക്രിസ്റ്റ്യാനോ നമുക്കുവേണ്ടിയും നമ്മുടെ ദേശീയ ടീമിനും ഫുട്ബോൾ ലോകത്തിനും വേണ്ടി എന്താണ് ചെയ്തതെന്ന് ഞങ്ങൾക്കെല്ലാം നന്നായി അറിയാം. എന്നാൽ ഈ നിമിഷത്തിൽ, അദ്ദേഹം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനല്ലെന്ന് ഞങ്ങൾക്കറിയാം. ടീമിനെ സഹായിക്കാൻ ഇവിടെയുള്ള മറ്റൊരു കളിക്കാരൻ മാത്രമാണ് അദ്ദേഹം. നമ്മളെയെല്ലാം പോലെ ടീമിനായി സംഭാവന നൽകാനാണ് അദ്ദേഹം ഇവിടെയുള്ളത്."എന്നാണ്  ജോവോ നെവസ് പറഞ്ഞത്.

ഈ പ്രസ്താവന റൊണാൾഡോയുടെ കരിയറിനെയും അദ്ദേഹത്തിന്റെ ലെഗസിയെയും അപമാനിക്കുന്നതാണെന്ന് ആരോപിച്ചാണ് ആരാധകർ രംഗത്തെത്തിയത്. മത്സരത്തിൽ റൊണാൾഡോയ്ക്ക് മധ്യനിരയിൽ നിന്ന് കൃത്യമായി പന്തെത്തിക്കാൻ ബ്രൂണോ ഫെർണാണ്ടസിനും ജോവോ നെവസിനും സാധിച്ചില്ലെന്നും, സ്വന്തം പരാജയം മറയ്ക്കാനാണ് നെവസ് ക്യാപ്റ്റനെ കുറ്റപ്പെടുത്തുന്നതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു. നെവസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ ഇപ്പോൾ വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമർശനങ്ങളുമാണ് ഉയരുന്നത്.

നെവസിന് പിന്തുണയുമായി ബ്രൂണോയും ഹക്കിമിയും

ഓൺലൈൻ ഇടങ്ങളിൽ റൊണാൾഡോ ആരാധകരുടെ കടുത്ത സൈബർ ആക്രമണം നേരിടുന്ന യുവതാരത്തിന് പിന്തുണയുമായി സഹതാരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ലോകകപ്പിലെ തന്റെ ആദ്യ ഗോൾ ആഘോഷിക്കുന്ന ചിത്രങ്ങൾ നെവസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ ഹൃദയത്തിന്റെ (Heart) ഇമോജി പോസ്റ്റ് ചെയ്താണ് പോർച്ചുഗൽ സഹതാരം ബ്രൂണോ ഫെർണാണ്ടസ് പിന്തുണ അറിയിച്ചത്.

ഇവർക്ക് പുറമെ പാരീസ് സെന്റ് ജെർമെയ്നിലെ (PSG) നെവസിന്റെ സഹതാരവും മൊറോക്കോയുടെ സൂപ്പർ ഡിഫൻഡറുമായ അശ്റഫ് ഹക്കിമിയും യുവതാരത്തിന് സോഷ്യൽ മീഡിയയിലൂടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

റെക്കോർഡ് ബുക്കിൽ നെവസ്; നിരാശയിൽ റൊണാൾഡോ

വിവാദങ്ങൾ ഒരു വശത്ത് പുകയുമ്പോഴും വ്യക്തിഗത നേട്ടത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് തൊട്ടുപിന്നിൽ ഇടംനേടാൻ നെവസിന് കഴിഞ്ഞിട്ടുണ്ട്. 21 വയസ്സും 263 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ നെവസ്, ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പോർച്ചുഗീസ് താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 2006 ലോകകപ്പിൽ 21 വയസ്സും 132 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാമത്. തന്റെ ആറാം ലോകകപ്പ് കളിക്കുന്ന റൊണാൾഡോയ്ക്ക് കോംഗോയ്ക്കെതിരെ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. ഉതിർത്ത മൂന്ന് ഷോട്ടുകളിൽ ഒന്നുപോലും ടാർഗറ്റിലേക്ക് എത്തിക്കാൻ സിആർ സെവന് സാധിച്ചതുമില്ല.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ വരും ചൊവ്വാഴ്ച ഉസ്ബെക്കിസ്ഥാനെതിരെയാണ് പോർച്ചുഗൽ ഇനി കളത്തിലിറങ്ങുക. ഈ മത്സരത്തിൽ ടീമിനുള്ളിലെ ഈ അസ്വാരസ്യങ്ങൾ പ്രകടനത്തെ ബാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  15 minutes ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  26 minutes ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  44 minutes ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  an hour ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  an hour ago
No Image

കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിന് മിന്നലേറ്റ് അപകടം; വെെദ്യുതി നിലച്ചു; യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു 

National
  •  an hour ago
No Image

രണ്ട് വർഷത്തിനകം പകുതി സർക്കാർ സേവനങ്ങളും 'ഏജന്റ് എഐ'യിലേക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി യുഎഇ

uae
  •  2 hours ago
No Image

ഷൂ വാങ്ങിയപ്പോള്‍ നല്‍കിയ പേപ്പര്‍ ബാഗിന് 10 രൂപ ഈടാക്കി; റെഡ് ടേപ്പിന് 8010 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി; മൂന്നുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് അന്ത്യം

National
  •  2 hours ago
No Image

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

National
  •  3 hours ago
No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  3 hours ago