HOME
DETAILS

ബിഹാറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; നീതിതേടി കുടുംബം

  
June 19, 2026 | 2:41 PM

two dalit youths were beaten to death after being accused of theft during a temple festival in rajgir bihar

പട്‌ന: ബിഹാറിലെ രാജ്ഗറില്‍ ക്ഷേത്ര ഉത്സവത്തിനിടെ മോഷണക്കുറ്റം ആരോപിച്ച് രണ്ട് ദളിത് യുവാക്കളെ തല്ലിക്കൊന്നു. 'മല്‍മാസ്'  ആഘോഷങ്ങള്‍ക്കായി രാജ്ഗറിലെ ജൂന്‍കിയ ബാബ ക്ഷേത്ര പരിസരത്ത് എത്തിയ യുവാക്കളെയാണ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. 

പിന്റു പസ്വാന്‍ (24), ശ്രാവണ്‍ പസ്വാന്‍ (18) എന്നിവരാണ് മരിച്ചത്. നളന്ദ ജില്ലയിലെ ഗഞ്ച്പാര്‍ ഗ്രാമത്തില്‍ നിന്നുള്ളവരാണ് ഇരുവരും. ഞായറാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയത്. 

മോഷണ ആരോപണം, കൊലപാതകത്തിലേക്ക്

തിങ്കളാഴ്ച്ച പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് എത്തിയ നാലോളം ചെറുപ്പക്കാര്‍ക്ക് നേരെ കമ്മിറ്റി അംഗങ്ങള്‍ മോഷണക്കുറ്റം ആരോപിക്കുകയായിരുന്നു. 

സമീപ ദിവസങ്ങളിലായി പ്രദേശത്ത് നിരവധി മോഷണ ശ്രമങ്ങള്‍ നടന്നിരുന്നതായും, ഇത് ഭക്തരെ രോഷാകുലരാക്കിയെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മാല്‍മസ് ചടങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകള്‍ ക്ഷേത്രത്തിലെത്തിയിരുന്നു. യുവാക്കളുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഭക്തര്‍ അവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, പിന്റുവും, ശ്രാവണും ഭക്തരുടെ കയ്യില്‍ അകപ്പെട്ടെന്നും, മര്‍ദനത്തില്‍ അവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നുമാണ് കമ്മിറ്റിക്കാരുടെ വാദം. 

ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും, ഉടന്‍ തന്നെ പൊലിസിന് കൈമാറി. തുടര്‍ന്ന് പൊലിസാണ് ഇവരെ പട്‌നയിലെ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കെ ഇരുവരും മരണപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. 

ഇരട്ടക്കൊലപാതകത്തില്‍ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെന്നും, കുറ്റമറ്റ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതികളെ പിടികൂടുമെന്നും പൊലിസ് നളന്ദ പൊലിസ് സൂപ്രണ്ട് ഭരത് സോണി പറഞ്ഞു. 

അതേസമയം ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന തന്റെ മകന്റെ മരണത്തില്‍ തകര്‍ന്നിരിക്കുകയാണ് പിന്റുവിന്റെ അമ്മ സരോജ ദേവി. പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. തന്റെ മകന് നീതി കിട്ടണമെന്നും, കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണമെന്നും സരോജ ദേവി ആവശ്യപ്പെട്ടു. 

two dalit youths were beaten to death after being accused of theft during a temple festival in rajgir, bihar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളർ കരുത്താർജ്ജിച്ചു, സ്വർണ്ണവില താഴേക്ക്; യുഎഇയിൽ തുടർച്ചയായ മൂന്നാം ആഴ്ചയും വിലയിൽ ഇടിവ്

uae
  •  4 hours ago
No Image

ഭീതി ഒഴിയുന്നു; നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ കൂടി ആശുപത്രി വിട്ടു

Kerala
  •  5 hours ago
No Image

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്‌റ്റേ ചെയ്ത സംഭവം; ട്രൈബ്യൂണല്‍ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

Kerala
  •  5 hours ago
No Image

ഇനി ടിക്കറ്റും ക്യൂവുമില്ല: അബുദബിയിലെ മുഷ്‌രിഫ് മാളിൽ 'സ്മാർട്ട് പാർക്കിംഗ്' വരുന്നു; പണമടയ്ക്കാൻ പുതിയ സംവിധാനം

uae
  •  5 hours ago
No Image

ആശങ്കകളുടെ ഇരുണ്ട ദിനങ്ങൾക്കൊടുവിൽ പുതിയ പ്രഭാതം; യുഎസ്-ഇറാൻ കരാറോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ യുഎഇ

uae
  •  5 hours ago
No Image

CR7-നെ തൊട്ടുകളിച്ചാൽ കളി മാറും! നെവസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കയറി വെട്ടിനിരത്തി റൊണാൾഡോ പട; പോർച്ചുഗലിൽ ഫാൻസ് വാർ!

Football
  •  5 hours ago
No Image

പോലിസ് ജീപ്പിലെത്തി ഭീഷണി; ബെംഗളൂരുവില്‍ മലയാളി യുവാക്കളില്‍ നിന്ന് 20 ലക്ഷം രൂപ കവര്‍ന്നതായി പരാതി

National
  •  5 hours ago
No Image

മോദിയെ 'മോടി പിടിപ്പിക്കാൻ' 2,586 കോടി; കേന്ദ്രം പരസ്യമുണ്ടാക്കാൻ കോടികൾ കൊടുത്തത് ആർക്കൊക്കെയെന്നത് 'രഹസ്യം'

National
  •  6 hours ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  6 hours ago
No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  6 hours ago