HOME
DETAILS

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ തീര്‍ഥാടകനെ തിരയില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

  
Web Desk
June 20, 2026 | 10:28 AM

Pilgrim who went to bathe in the sea in Payyambalam goes missing after being swept away by waves search continues

കണ്ണൂര്‍: പയ്യാമ്പലം ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ കര്‍ണാടക സ്വദേശിയെ തിരയില്‍പെട്ട് കാണാതായി. കൊട്ടിയൂര്‍ തീര്‍ഥാടനത്തിനെത്തിയ സംഘത്തിലെ അംഗമാണ് അപകടത്തില്‍പ്പെട്ടത്. തിരയില്‍പെട്ട മറ്റൊരാളെ ലൈഫ്ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് 12.30ഓടെയാണ് കര്‍ണാടകയില്‍ നിന്നെത്തിയ നാലംഗ സംഘം പയ്യാമ്പലം ബീച്ചിലെത്തിയത്. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് ഒരാള്‍ തിരയില്‍പെട്ട് കാണാതായത്.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് തീരസംരക്ഷണ സേനയുടെ അഞ്ചംഗ സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. കാണാതായ വ്യക്തിക്കായി കടലിലും തീരപ്രദേശങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്.

ഇന്ന് രാവിലെയും പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മറ്റൊരു സംഘം അപകടത്തില്‍പ്പെട്ടിരുന്നു. തിരയില്‍പെട്ട ഒരാളെ ലൈഫ്ഗാര്‍ഡുകള്‍ സമയോചിതമായി രക്ഷപ്പെടുത്തി.

കടല്‍ നിലവില്‍ അതീവ പ്രക്ഷുബ്ധമായ സാഹചര്യത്തിലാണ്. കൊട്ടിയൂര്‍ തീര്‍ഥാടന കാലമായതിനാല്‍ കര്‍ണാടക ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരും വിനോദസഞ്ചാരികളും കണ്ണൂരിലെ ബീച്ചുകളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തുന്നുണ്ട്.

ലൈഫ്ഗാര്‍ഡുകളും അധികൃതരും സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും പലരും അത് അവഗണിച്ച് കടലില്‍ ഇറങ്ങുന്നതായി പരാതിയുണ്ട്. അപകട സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.

A Karnataka native who entered the sea to bathe at Payyambalam Beach went missing after being caught in the waves. The victim was part of a group that had come for the Kottiyoor pilgrimage. Lifeguards rescued another person who was also caught in the waves.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  3 hours ago
No Image

ഒരിക്കലും എഴുന്നേറ്റു നടക്കില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ തോറ്റു; ലോകകപ്പ് റെക്കോർഡുകൾ തകർത്ത് മൊറോക്കോയുടെ അത്ഭുത ബാലൻ

Football
  •  3 hours ago
No Image

കൊയിലാണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ, ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് 

Kerala
  •  3 hours ago
No Image

നാളെ മുതല്‍ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ മഴ സാധ്യത, യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക: ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ച് 'പാറ്റ'കള്‍

National
  •  4 hours ago
No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  4 hours ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  5 hours ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  5 hours ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  5 hours ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  6 hours ago