HOME
DETAILS

പ്രിയദര്‍ശിനി പദ്ധതി തുടരാം; സൗജന്യ യാത്ര നിര്‍ത്തലാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

  
June 22, 2026 | 7:03 AM


കൊച്ചി:സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തള്ളി. പദ്ധതിയിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാന്‍ ഹരജിക്കാരനായില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹരജി വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേര്‍തിരിവാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശമായ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം ഉണ്ടെന്നും ഹരജിക്കാന്‍ ആരോപിച്ചിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. 

അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യയാത്രാ പദ്ധതി ഗുണഭോക്താക്കളില്‍ 10 ശത മാനം പേര്‍ക്ക് മികച്ച വരുമാന മുണ്ടെന്നതിനാല്‍ പദ്ധതി റദ്ദാക്കണമെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ അടിസ്ഥാനപരമായി തൊഴിലാളി വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു.

 

The Kerala High Court has dismissed a petition seeking the discontinuation of the free travel benefit under the Priyadarshini Scheme, allowing the welfare initiative to continue. The court found no grounds to interfere with the scheme, which aims to provide transportation benefits to eligible beneficiaries.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി; അതൃപ്തിയറിയിക്കാന്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ എം. ലിജു

Kerala
  •  5 hours ago
No Image

ഓറഞ്ച് പുഴയൊഴുകിയ ഹൂസ്റ്റണ്‍

Football
  •  5 hours ago
No Image

തെരുവിലെ യാചകനിൽ നിന്നും ലോകകപ്പിലെ മഹാമേരുവിലേക്ക്; ബെൽജിയത്തെ തളച്ച ഇറാന്റെ 'പേർഷ്യൻ മതിൽ' അലിറേസ ബെയ്‌റൻവാണ്ട്!

Football
  •  5 hours ago
No Image

ലോകകപ്പിൽ ഒയാർസബാൽ വിസ്മയം; 44 വർഷത്തെ ചരിത്രം തിരുത്തി സ്പാനിഷ് സൂപ്പർ താരം!

Football
  •  5 hours ago
No Image

കനത്ത സുരക്ഷക്കിടയിലും വന്‍ വീഴ്ച; നീറ്റ് പുനഃപരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഒമ്പത് പേര്‍ പിടിയില്‍

National
  •  5 hours ago
No Image

ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കുന്നത് വൈകില്ല; സ്ത്രീ സുരക്ഷാ പെന്‍ഷന്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല: മുഖ്യമന്ത്രി

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു

Kerala
  •  6 hours ago
No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  6 hours ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  7 hours ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  7 hours ago