കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവിന് ദാരുണാന്ത്യം
വടക്കഞ്ചേരി: ദേശീയ പാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂര്‍ ആണ്ടൂര്‍ കുന്നത്തൂരമ്പാളയം സഞ്ജയ് രാജ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെ 7:20 ഓടെയാണ് അപകടമുണ്ടായത്.
ദേശീയപാതയില്‍ പാലക്കാട് ദിശയില്‍ അണക്കപ്പാറ എക്‌സൈസ് ഓഫിസിന് എതിര്‍വശത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയ ശേഷം മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ എടുക്കാനായി കാറിന്റെ ഡിക്കി തുറന്നപ്പോഴാണ് ഇതേ ദിശയില്‍ വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കണ്ടെയ്‌നര്‍ ലോറി ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തു.
A young man lost his life in a tragic road accident after a container lorry collided with his car while he was opening its boot (trunk). The incident occurred when the victim had stopped the vehicle and was standing near the rear side of the car.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."