കൊട്ടാരക്കര ടിപ്പർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം; പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ച സംഭവത്തിൽ ഇരകളുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരണപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുക്കും.
ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മണ്ണ് കയറ്റി അമിതവേഗതയിൽ ഇറക്കം ഇറങ്ങിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ആദ്യം ബൈക്കിലിടിക്കുകയും, തുടർന്ന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽ ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരൻ അജയൻ ആചാരി (45) എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ പരുക്കേറ്റ കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ എന്നിവരും ടിപ്പർ ഡ്രൈവറായ ചവറ സ്വദേശി നിസാമും നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.
Following a tragic accident at Nileshwaram in Kottarakkara, where a speeding tipper lorry carrying soil crashed into a bus stop and overturned, the Kerala state government has announced financial assistance of ₹5 lakh each to the families of the three deceased victims.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."