HOME
DETAILS

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം;  നരഹത്യയ്ക്ക് കേസ്

  
June 25, 2026 | 6:51 AM

thrissur-student-killed-in-police-jeep-accident-culpable-homicide-case-registered

ഇരിങ്ങാലക്കുട: ആളൂരില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് പിന്നില്‍ പൊലിസ് ജീപ്പിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ പൊലിസ് ഡ്രൈവര്‍ ശ്രീജിത്തിന്റെ പേരില്‍ നരഹത്യയ്ക്ക് കേസ്. ജീപ്പ് അമിതവേഗതയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആളൂര്‍ പൊലിസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ് റോഡില്‍ കിടന്ന കുട്ടികളെ 15 മിനിറ്റോളം കഴിഞ്ഞാണ് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 

ജൂണ്‍ 15നായിരുന്നു അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കിയിരുന്നു. 

ചികിത്സയിലിരിക്കെ മരിച്ച ആളൂര്‍ പീണിക്കപ്പറമ്പില്‍ രാജുവിന്റെ മകന്‍ ജൂവിന്‍ രാജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കുന്ന തയ്യില്‍ അനന്തകൃഷ്ണന്റെ ചികിത്സയ്ക്കാവശ്യമായ അടിയന്തര ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി ഉണ്ണിയാടന്‍ പറഞ്ഞു

 

A case of culpable homicide has been registered in connection with the death of a student who was allegedly hit by a police jeep in Thrissur. The incident sparked widespread concern and demands for accountability, prompting authorities to initiate a detailed investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി

National
  •  3 hours ago
No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  4 hours ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  4 hours ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  5 hours ago
No Image

ഹെയ്തിയുടെ പോരാട്ടവീര്യത്തെ തകർത്ത് മൊറോക്കോയ്ക്ക് തകർപ്പൻ ജയം

Football
  •  5 hours ago
No Image

പകര്‍ച്ചപ്പനിയില്‍ വിറച്ച് കേരളം;  ദിനംപ്രതി ചികിത്സ തേടുന്നവര്‍ പതിനായിരത്തിലേറെ

Kerala
  •  5 hours ago
No Image

ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണ സംഭവം: സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം, അന്വേഷണത്തിന് ഉത്തരവ്

Kerala
  •  5 hours ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ഇ.ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫിസില്‍

Kerala
  •  5 hours ago
No Image

തൊണ്ടിമുതല്‍ കേസ്:  ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നല്‍കിയ അപ്പീല്‍ ഇന്ന് കോടതിയില്‍

Kerala
  •  6 hours ago
No Image

കുടിവെള്ള ലഭ്യത കുറയുന്നു, ജലജന്യ രോഗങ്ങൾ പടരുന്നു

Kerala
  •  6 hours ago