HOME
DETAILS

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഇനി 'അടിയന്തരാവസ്ഥ'യും; ചരിത്രത്തിലാദ്യമായി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി

  
June 25, 2026 | 6:38 AM

ncert-includes-emergency-chapter-in-class-9-textbook-for-first-time

ന്യൂഡല്‍ഹി: ഒന്‍പതാം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ അടിയന്തരാവസ്ഥ ഉള്‍പ്പെടുത്തി എന്‍.സി.ഇ.ആര്‍.ടി. ചരിത്രത്തിലാദ്യമായാണ് പാഠഭാഗമായി അടിയന്തരാവസ്ഥ പഠിപ്പിക്കുന്നത്. 'അണ്ടര്‍സ്റ്റാന്‍ഡിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' എന്ന പുതിയ പാഠപുസ്തകത്തിലാണ് ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് എന്ന പേരില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് പഠിപ്പിക്കുന്നത്. 

ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ മുന്‍പ് ഇത്തരമൊരു ഭാഗം ഉണ്ടായിരുന്നില്ലെന്നും അടിയന്തരാവസ്ഥയെക്കുറിച്ച് ഒരു പ്രത്യേക ഭാഗം ഉള്‍പ്പെടുത്തുന്നത് ഇതാദ്യമായാണെന്നും എന്‍.സി.ഇ.ആര്‍.ടി സ്ഥിരീകരിച്ചു. 

അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളും അത് ജനാധിപത്യ അവകാശങ്ങളില്‍ ഉണ്ടാക്കിയ ആഘാതവുമാണ് പാഠപുസ്തകത്തില്‍ വിശദീകരിക്കുന്നത്. 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികം രാജ്യം ആചരിക്കുന്ന വേളയിലാണ് എന്‍.സി.ഇ.ആര്‍.ടി.യുടെ പുതിയ നടപടി. 

പാഠപുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ: 1975-77 കാലഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970 കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ അതൃപ്തി വളര്‍ന്നുകൊണ്ടിരുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം, ഭരണപരാജയം എന്നിവ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന്, ആഭ്യന്തര കലാപമെന്ന ചൂണ്ടിക്കാട്ടി 1975 ജൂണില്‍ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇക്കാലത്ത് പൗരന്മാരുടെ ഭൂരിഭാഗം മൗലികാവകാശങ്ങളും താല്‍ക്കാലികമായി റദ്ദാക്കപ്പെട്ടു. മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. 

 നിരവധി രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ജനാധിപത്യ സ്ഥാപനങ്ങള്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുകയും ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്തു- പുസ്തകത്തില്‍ പറയുന്നു. 

അടിയന്തരാവസ്ഥയ്‌ക്കെതിരായി ജയപ്രകാശ് നാരായണന്‍ വഹിച്ച പങ്കിനെക്കുറിച്ചും പുതിയ പാഠഭാഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകിച്ച് ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി വലിയ ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതായും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 

1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷി പരാജയപ്പെട്ടത്, ഏകാധിപത്യത്തിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെയും ജനാധിപത്യത്തിന്റെയും വലിയ വിജയമാണെന്നും പുസ്തകം സമര്‍ഥിക്കുന്നു. 

അടിയന്തരാവസ്ഥയ്ക്ക് പുറമെ ആധുനിക ഇന്ത്യയില്‍ ജനാധിപത്യം നേരിടുന്ന മറ്റ് ചില സമകാലിക വെല്ലുവിളികളെക്കുറിച്ചും പുസ്തകത്തില്‍ പറയുന്നുണ്ട്. 

 

 

In a significant curriculum update, NCERT has included a chapter on India's Emergency period in a Class 9 textbook for the first time. The addition marks a notable change in school education, introducing students to the political and historical events surrounding the Emergency imposed between 1975 and 1977.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  an hour ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  2 hours ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  2 hours ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 hours ago
No Image

സയണിസ്റ്റ് ഭീകരര്‍ കൊന്നു കളഞ്ഞ കുഞ്ഞുമകള്‍...;    ക്രൂരമായ മൗനങ്ങള്‍ക്ക് നേരെ ചൂണ്ടുവിരലായി ഹിന്ദ് റജബ് ലോകകപ്പ് വേദിയിലും

International
  •  2 hours ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം;  നരഹത്യയ്ക്ക് കേസ്

Kerala
  •  3 hours ago
No Image

ജ്യേഷ്ഠന്റെ വിവാഹത്തിനായി തിരിച്ചു, നാട്ടിലെത്തിയില്ല; 62 ദിവസത്തെ തിരച്ചിലിനൊടുവില്‍ മലയാളി യുവാവിനെ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

Kerala
  •  4 hours ago
No Image

ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റൗണ്ട് ഓഫ് 32-ൽ; മെക്‌സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാർ

Football
  •  4 hours ago
No Image

ഗൂഗിള്‍ മാപ്പ് നോക്കിപ്പോയ ടോറസ് ലോറി കൊടും വളവില്‍ കുടുങ്ങി; സംസ്ഥാന പാതയില്‍ ഏഴ് മണിക്കൂര്‍ ഗതാഗതക്കുരുക്ക്

Kerala
  •  5 hours ago