പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍
കൊല്ലം: ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ ഫണ്ട് അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്ന പരാതിയില്‍ താല്‍ക്കാലിക ജീവനക്കാരനും ഡി.വൈ.എഫ്.ഐ നേതാവുമായ എബിന്‍ കെ. ഷിബുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഡി.വൈ.എഫ്.ഐ കുന്നത്തൂര്‍ മേഖല സെക്രട്ടറിയും ശാസ്താംകോട്ട പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റുമായ എബിനെതിരേയാണ് പരാതി.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പി.എഫ്.സി ഗ്രാന്റ് ഉള്‍പ്പെടെയുള്ള തുകകളാണ് എബിന്‍ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് ആരോപണം. 20 ലക്ഷം രൂപയിലധികം ഇത്തരത്തില്‍ മാറ്റിയതായാണ് പരാതിയില്‍ പറയുന്നത്.
ഏഴ് വര്‍ഷമായി ശാസ്താംകോട്ട പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തുവരുന്ന എബിനെതിരേ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് എബിനെ കസ്റ്റഡിയിലെടുത്ത പൊലിസ് മൊഴി രേഖപ്പെടുത്തി.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Police took temporary employee and DYFI leader Ebin K. Shibu into custody following a complaint that he transferred Sasthamkotta Grama Panchayat government funds to his mother's bank account. Ebin, who is the DYFI Kunnathoor area secretary and a project assistant at Sasthamkotta Panchayat, is facing the complaint.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."