HOME
DETAILS

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

  
Web Desk
June 25, 2026 | 11:06 AM

Hybrid cannabis worth Rs 18 crore in Perumbavoor was imported from abroad Police say couple are links in a huge drug ring

കൊച്ചി: പെരുമ്പാവൂരില്‍ പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന് കേരളത്തിലെത്തിയതെന്ന് പൊലിസ്. കേസില്‍ അറസ്റ്റിലായ വൈപ്പിന്‍ അറുകാട് സ്വദേശികളായ ആയുഷും ഭാര്യ അനഘയും വന്‍ ലഹരി ശൃംഖലയിലെ പ്രധാന കണ്ണികളാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എറണാകുളം റൂറല്‍ പൊലിസിന്റെ ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് നടത്തിയ പരിശോധനയിലാണ് സമീപകാലത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ട നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയുഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 1.25 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെരുമ്പാവൂര്‍ തെക്കുംഭാഗം കുന്നുവഴിയില്‍ വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ 16.50 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഇതോടെ ആകെ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് 18 കിലോ ആയി. തുടര്‍ന്ന് ആയുഷിന്റെ ഭാര്യ അനഘയേയും പൊലിസ് അറസ്റ്റ് ചെയ്തു.

കോടികള്‍ വിലവരുന്ന ലഹരിമരുന്ന് സൂക്ഷിക്കാനും വിതരണം നടത്താനുമായി രണ്ടാഴ്ച മുമ്പാണ് ദമ്പതികള്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. പ്രതികള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പിടിച്ചെടുത്തത് വിപണിയില്‍ ലഭിക്കുന്ന മുന്തിയ ഇനം ഹൈബ്രിഡ് കഞ്ചാവാണെന്നും ഇത് രാജ്യത്തിന് പുറത്തുനിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നും എറണാകുളം റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു. ലഹരിമരുന്നിന്റെ ഉറവിടം, കേരളത്തിലെത്തിച്ച മാര്‍ഗം, പിന്നില്‍ പ്രവര്‍ത്തിച്ച സംഘങ്ങള്‍ എന്നിവ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലിസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആയുഷും അനഘയും വലിയൊരു ലഹരി സിന്‍ഡിക്കറ്റിന്റെ ഭാഗമാണെന്നും ഇടനിലക്കാരായി പ്രവര്‍ത്തിച്ച് മൊത്തവിതരണം നടത്തിയിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ലഹരി വിതരണക്കാര്‍, മൊത്തക്കച്ചവടക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍, താഴെത്തട്ടിലെ വിതരണക്കാര്‍ എന്നിവരെ ഉള്‍ക്കൊള്ളുന്ന വലിയ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ദമ്പതികളെന്ന് പൊലിസ് കരുതുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനിടയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

Police said the 18 kg hybrid ganja worth ₹18 crore seized in Perumbavoor was smuggled into Kerala from abroad. The investigation is progressing with the finding that arrested Vypin Arukad natives Ayush and his wife Anagha are key links in a major drug network.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  3 hours ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  3 hours ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  4 hours ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  4 hours ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  4 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  4 hours ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  5 hours ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  5 hours ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  5 hours ago