HOME
DETAILS

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

  
Web Desk
June 25, 2026 | 11:53 AM

Infection after a cesarean delivery surgery complaint filed against Neyyattinkara District Hospital-latest updation

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ ചികിത്സാപ്പിഴവ് ആരോപണം. പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് അണുബാധയുണ്ടായെന്നും ആശുപത്രിയില്‍ നിന്നും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നും നെയ്യാറ്റിന്‍കര സ്വദേശി സജിത ആരോപിച്ചു. സഹിക്കാന്‍ വയ്യാത്ത വേദന വന്നതോടെ ആശുപത്രിയില്‍ എത്തിയെന്നും വെള്ളം കുടിക്കാത്തതിനാല്‍ പഴുപ്പ് വന്നെന്നാണ് ഡോക്ടര്‍ പറഞ്ഞെന്നുമാണ് യുവതിയുടെ ആരോപണം. പിന്നീട് സ്‌കാനിങിലാണ് ഇന്‍ഫെക്ഷന്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചു. അണുബാധയെത്തുടര്‍ന്ന് യുവതി എസ്ഐടി ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഒന്‍പത് ദിവസമായി സജിത എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പഴുപ്പ് പൂര്‍ണമായി നീക്കണമെങ്കില്‍ ശസ്ത്രക്രിയ ആവശ്യമെന്നും കുടുംബം പറയുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ചികിത്സിച്ച ഡോക്ടര്‍ ഈ കുടുംബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു.

ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഇതിനൊപ്പം പ്രസവം നിര്‍ത്തുക കൂടി ചെയ്തിരുന്നു. ഇതിന് പിന്നാലെ സജിതയ്ക്ക് കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടു. വേദനയെക്കുറിച്ച് ഡിസ്ചാര്‍ജിന് മുമ്പ് തന്നെ ഡോക്ടര്‍ രേണുകയോട് പറഞ്ഞെന്ന് യുവതി പറയുന്നു. എന്നാല്‍ മതിയായ ചികിത്സയോ പരിശോധനയോ നടത്തിയില്ലെന്നും പകരം തന്നെ അസ്വസ്ഥപ്പെടുത്തുന്ന വിധത്തില്‍ സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് യുവതിയുടെ പരാതി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  4 hours ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  4 hours ago
No Image

ഹോർമുസ് കടലിടുക്കിൽ ഭാവിയിലും ഗതാഗത ഫീസ് ഈടാക്കില്ലെന്ന് ഒമാൻ; യുഎസുമായി ചർച്ച നടത്തി

oman
  •  4 hours ago
No Image

ഭൂചലനത്തില്‍ വിറച്ച് വെനസ്വേല; മരണപ്പെട്ടവരുടെ എണ്ണം 164 ആയി, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്

International
  •  4 hours ago
No Image

വിദ്യാർഥികളെ 'ഭീകരവാദികൾ' എന്ന് വിളിച്ചത് അംഗീകരിക്കാനാകാത്തത്; ധർമേന്ദ്ര പ്രധാനെതിരേ രാഹുൽ ഗാന്ധി

National
  •  5 hours ago
No Image

6 രാജ്യങ്ങൾക്ക് കൂടി വിസ ഓൺ അറൈവൽ അനുവദിച്ച് യുഎഇ; ആനുകൂല്യം ഈ നിബന്ധനകളോടെ

uae
  •  5 hours ago
No Image

നാളെ ഒരു ജില്ലയിലും മഴ അലര്‍ട്ടുകളില്ല: ശനിയാഴ്ച അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  5 hours ago
No Image

പെരുമ്പാവൂരിലെ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വിദേശത്ത് നിന്ന്; ദമ്പതികള്‍ വന്‍ ലഹരി ശൃംഖലയിലെ കണ്ണികളെന്ന് പൊലിസ്

Kerala
  •  5 hours ago
No Image

സി.ജെ.പി പ്രതിഷേധത്തിനിടെ പ്രവര്‍ത്തകന് മര്‍ദനം;  കര്‍ശന നടപടിയാവശ്യപ്പെട്ട് നേതൃത്വം

National
  •  5 hours ago
No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  6 hours ago