HOME
DETAILS

മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ഫയാസ് പ്രേംജി എക്‌സ് മുസ്‌ലിം

  
Web Desk
June 28, 2026 | 3:11 PM

fayaz premji an ex-muslim arrested for attempting to kill 15000 people by distributing poison pills during muharram procession

മുംബൈ: മുംബൈയിൽ മുഹർറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത് 15,000 പേരെ കൊല്ലാൻ ലക്ഷ്യമിട്ടതിന് അറസ്റ്റിലായത് ഇസ്ലാം മതം ഉപേക്ഷിച്ച (എക്‌സ് മുസ്‌ലിം) പൂനെ സ്വദേശിയായ ഫയാസ് പ്രേംജി. മുഹർറം ഘോഷയാത്രയ്ക്കിടെ വേദനസംഹാരികളെന്ന വ്യാജേന വിഷഗുളികകൾ വിതരണം ചെയ്ത സംഭവത്തിൽ 39 കാരനായ ഫയാസിനെ ഇന്നലെയാണ് മുംബൈ ബൈക്കുള പൊലിസ് അറസ്റ്റ്‌ചെയ്തത്. 

ഘോഷയാത്രയിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് വൻ ദുരന്തം വിതയ്ക്കാനുള്ള ശ്രമമാണ് സമയോചിതമായ ഇടപെടലിലൂടെ ഒഴിവായതെന്ന് പൊലിസ് പറഞ്ഞു.

വെള്ളിയാഴ്ച ബൈക്കുളയിലെ റീ റോഡ് റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന മുഹർറം ഘോഷയാത്രയ്ക്കിടെയാണ് സംഭവം. പ്രതി വേദനസംഹാരികളും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നുകളുമാണെന്ന് അവകാശപ്പെട്ടാണ് ആളുകൾക്ക് ഗുളികകൾ വിതരണം ചെയ്തത്. ഗുളിക കഴിച്ചവരിൽ ചിലർക്ക് കടുത്ത വയറുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ സംശയം തോന്നിയവർ ഉടൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. 11 പേരെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.

 

പ്രതി കൈവശം വെച്ചിരുന്ന ക്യാപ്‌സ്യൂളുകൾ പരിശോധിച്ചതിൽ നിന്ന് എലികളെ കൊല്ലാനുപയോഗിക്കുന്ന മാരക വിഷമായ സിങ്ക് ഫോസ്‌ഫൈഡ് ആണ് ഉള്ളിലുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തിലുള്ള 14,900 ക്യാപ്‌സ്യൂളുകൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ 30,000 കാലി ക്യാപ്‌സ്യൂളുകളും 50 കിലോ സിങ്ക് ഫോസ്‌ഫൈഡും ഇയാൾ ഓൺലൈനായി വാങ്ങിയതായും അന്വേഷണത്തിൽ തെളിഞ്ഞു.

ഘോഷയാത്രയില്‍ പങ്കെടുത്ത ഏകദേശം 15,000ത്തോളം ആളുകളെ കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും ഇയാള്‍ക്ക് വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളുടെ വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചുവരികയാണ്. അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ട ഹിന്ദുത്വവാദ ഹാന്‍ഡിലുകളായ മധു കിശ്വാര്‍, നീര്ജ ആത്രി എന്നിവര്‍ക്ക് ഫയാസ് പ്രേജം നല്‍കിയ അഭിമുഖങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

fayaz premji, an ex-muslim, was arrested after a plot was uncovered to kill around 15,000 people. he allegedly planned to achieve this by distributing poison pills during a muharram procession.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിഴക്കൻ സഊദിയിൽ സഊദി അരാംകൊ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം

International
  •  2 hours ago
No Image

സഞ്ജുവടക്കം മൂന്നുപേരെ വെട്ടിനിരത്തി ടെക്ടര്‍; ഐറിഷ് കൊടുങ്കാറ്റിലും വീഴാതെ 'ഹിറ്റ്മാന്‍' റെക്കോർഡ്!

Cricket
  •  2 hours ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പ്: പ്രതികളുടെ ആസ്തിയിൽ നൂറിരട്ടി വർദ്ധനവ്; കാണിക്കപ്പണം കൊണ്ട് വാങ്ങിക്കൂട്ടിയത് ആഡംബര ഹോട്ടലുകളും ഭൂമിയും

National
  •  2 hours ago
No Image

അരങ്ങേറ്റത്തിൽ അയർലൻഡിനെ കെട്ടുകെട്ടിച്ച് പ്രിൻസ് യാദവ്; ഇന്ത്യയ്ക്ക് 155 റൺസ് ലക്ഷ്യം

Cricket
  •  2 hours ago
No Image

'കണ്ടാൽ സുന്ദരൻ, സ്വഭാവം ചെകുത്താന്റേത്'; മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി എം.എം. മണി

Kerala
  •  3 hours ago
No Image

ഇത് ആഫ്രിക്കൻ വസന്തം! ലോകകപ്പിൽ വൻശക്തികളെ വിറപ്പിച്ച് 'ആഫ്രിക്കൻ വൻകരയുടെ പടയോട്ടം'; 10-ൽ 9 ടീമുകളും നോക്കൗട്ടിൽ!

Football
  •  3 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ധനബില്ലിൽ ഉൾപ്പെടുത്തിയതിൽ വിമർശനം; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  3 hours ago
No Image

ലീഡ്സ് പുച്ഛിച്ചു, സ്വന്തം രാജ്യം കൈവിട്ടു; ഇന്ന് കാനഡയുടെ നായകനായി ജെസ്സി മാർഷ്!

Football
  •  3 hours ago
No Image

വിറങ്ങലിച്ച് ഫുട്ബോൾ ലോകം; വെനസ്വേലൻ ഭൂകമ്പത്തിൽ അർജന്റീനിയൻ താരത്തിന്റെ ഭാര്യക്കും രണ്ട് മക്കൾക്കും ദാരുണാന്ത്യം!

Football
  •  4 hours ago
No Image

ഫ്രാൻസിൽ സ്കൈഡൈവിങ് സംഘം സഞ്ചരിച്ച വിമാനം തകർന്നു വീണ് അപകടം; 11 പേർ മരിച്ചു

International
  •  4 hours ago