HOME
DETAILS

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

  
June 28, 2026 | 6:45 AM

thrissur-mdma-seizure-308-grams-seven-arrested

തൃശൂര്‍: തൂഫാന്‍ സ്‌ട്രൈക്ക് സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി സിറ്റി പൊലിസ് നഗരത്തിലുടനീളം പരിശോധന ശക്തമാക്കിയതിന് പിന്നാലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നായി 308 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.  വിപണിയില്‍ 15 ലക്ഷം രൂപയിലധികം വില വരുന്ന രാസലഹരിയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് യുവതികളുള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലായി. 

പീച്ചി വാണിയമ്പാറയില്‍ നടത്തിയ വാഹനപരിശോധനയില്‍ 2 ഗ്രാം എം.ഡി.എം.എ പിടിച്ചു. പാലക്കാട് മുതലമടയിലെ റിസോര്‍ട്ടില്‍ നിന്നു തൃശൂരിലേക്ക് സ്വിഫ്റ്റ് കാറില്‍ യാത്ര ചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലുരയില്‍ വീട്ടില്‍ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂര്‍ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടില്‍ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പില്‍ വീട്ടില്‍ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയാണ് രാസലഹരി കണ്ടെത്തിയത്. 

ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പാവറട്ടി സ്റ്റേഷന്‍ പരിധിയില്‍ ബണ്ട് റോഡിനു സമീപം ഷിഫാസിന്റെ് വീടിനു സമീപത്തു നിന്നു 18 ഗ്രാം എം.ഡി.എം.എ പിടികൂടി. ലഹരിവസ്തുക്കള്‍ ഇവിടെ നിന്നുമാറ്റിയെന്ന് വ്യക്തമായതോടെ കുന്നംകുളത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. ചാവക്കാട് പഞ്ചാരമുക്കിലെ റെയ്ഡില്‍, എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടില്‍ ടി.ടി സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശി പുതുവീട്ടില്‍ ഷെബീര്‍ (34), ചാവക്കാട് അങ്ങാടിത്താഴം സ്വദേശി കല്ലൂരയില്‍ വീട്ടില്‍ അന്‍ഷാദ് (31) എന്നിവര്‍ ഒളിപ്പിച്ചുവെച്ച 288 ഗ്രാം എം.ഡി.എം.എ അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് കണ്ടെടുത്തു.

 

In a major anti-narcotics operation in Thrissur, authorities seized 308 grams of MDMA and arrested seven individuals in connection with the case. The operation is part of ongoing efforts to curb the distribution and trafficking of synthetic drugs in Kerala.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  2 hours ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രമണം 'സുരക്ഷിത' മേഖലയില്‍

International
  •  2 hours ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  3 hours ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  4 hours ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  4 hours ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  4 hours ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  5 hours ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  5 hours ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  5 hours ago
No Image

സി.സി.ആർ.എച്ച് റിസർച്ച് ഓഫിസർ പരീക്ഷ റദ്ദാക്കി; അപ്രതീക്ഷിത നടപടിയിൽ  പ്രതിസന്ധിയിലായി ഉദ്യോഗാർഥികൾ

Kerala
  •  6 hours ago