HOME
DETAILS

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

  
Web Desk
July 01, 2026 | 6:28 AM

cherthala man murdered by son after family dispute police say

ആലപ്പുഴ: ചേര്‍ത്തലയില്‍ ഗൃഹനാഥനായ ജയരാജന്‍ (58) മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലിസ്. കുടുംബവഴക്കിനിടെ മദ്യലഹരിയിലായിരുന്ന മകന്‍ പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്  അന്വേഷണത്തില്‍ വ്യക്തമായതായി പൊലിസ് അറിയിച്ചു. സംഭവത്തില്‍ ജയരാജന്റെ മകന്‍ ഹരികൃഷ്ണനെ (24) പൊലിസ് അറസ്റ്റ് ചെയ്തു. 

ചേര്‍ത്തല നഗരസഭ 23-ാം വാര്‍ഡ് കരുവയില്‍ വെളിയില്‍ വീട്ടില്‍ ഞായറാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു എന്നാണ് ഹരികൃഷ്ണനും മറ്റ് കുടുംബാംഗങ്ങളും ആദ്യം നാട്ടുകാരെയും പൊലിസിനെയും ധരിപ്പിച്ചിരുന്നത്. എന്നാല്‍ കുഴഞ്ഞുവീണ ജയരാജനെ  ആശുപത്രിയില്‍ എത്തിക്കാന്‍ വീട്ടിലുണ്ടായിരുന്നവര്‍ തയ്യാറായിരുന്നില്ല എന്നത് സംഭവത്തില്‍ ദുരൂഹതയുളവാക്കി. വീട്ടില്‍ നിന്ന് മാറിത്താമസിക്കുന്ന മൂത്ത മകന്‍ ശ്രീജിത്ത് വീട്ടിലെത്തിയപ്പോഴാണ് ജയരാജനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജയരാജന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളും മര്‍ദനമേറ്റ പാടുകളും കണ്ടപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചേര്‍ത്തല പൊലിസിനെ വിവരമറിയിച്ചു. പിന്നീട് നടന്ന പോസ്റ്റ്മോര്‍ട്ടത്തില്‍ ജയരാജന്റെ കഴുത്തില്‍ ബലം പ്രയോഗിച്ചതായുള്ള പാടുകള്‍ കണ്ടെത്തി. കഴുത്തു ഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തു. പിന്നീട് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മക്കളെയും വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഹരികൃഷ്ണനും പിതാവും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികളും മൊഴിനല്‍കിയിരുന്നു. 

police have arrested a 24-year-old man in cherthala after an investigation revealed that he allegedly strangled his father to death during a family dispute while under the influence of alcohol.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  3 hours ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  4 hours ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  5 hours ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  5 hours ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  5 hours ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  5 hours ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  6 hours ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  6 hours ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  6 hours ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  6 hours ago