സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 115 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. പവന് 920 രൂപയും കുറഞ്ഞു. ഇന്നലെ രാവിലെ 1,02,760 രൂപയായി കുറഞ്ഞ സ്വര്‍ണവില വൈകുന്നേരം 1,03,240 രൂപയിലേക്ക് തിരിച്ച് കയറിയിരുന്നു.
ഇന്നത്തെ വില
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,905 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 920 രൂപയുടെ കുറവുണ്ടായി. 1,03,240 രൂപയായാണ് പവന്റെ വില കുറഞ്ഞു.
24 കാരറ്റ്
ഗ്രാമിന് 126 രൂപ കുറഞ്ഞ് 14,078
പവന് 1,008 രൂപ കുറഞ്ഞ് 1,12,624
22 കാരറ്റ്
ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905
പവന് 920 രൂപ കുറഞ്ഞ് 1,03,240
18 കാരറ്റ്
ഗ്രാമിന് 94 രൂപ കുറഞ്ഞ്10,559
പവന് 752 രൂപ കുറഞ്ഞ് 84,472
രാജ്യാന്തര വിപണിയിലും വില ഇടിഞ്ഞു
രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിരിക്കുകയാണ്. സ്പോട്ട് ഗോള്‍ഡ് നിരക്ക് 0.7 ശതമാനം ഇടിഞ്ഞ് 3,979.41 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. യു.എസ് ട്രഷറിയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് സ്വര്‍ണവിലയിടിക്കുന്ന പ്രധാനഘടകം. ഇറാന്‍-യു.എസ് സമാധാന കരാര്‍ സംബന്ധിച്ച ആശങ്കകളും വിലയെ ബാധിക്കുന്നു.
ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തുമെന്ന ആശങ്കയും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നു. നിരക്ക് വര്‍ധന സെപ്തംബറില്‍ ഉണ്ടാവുമെന്നാണ് 67 ശതമാനം വ്യാപാരികളും കരുതുന്നത്. ഇതിനൊപ്പം കരാറില്‍ നിന്ന് യു.എസും ഇറാനും പിന്മാറുമോയെന്നും ആശങ്കയും വിലയെ ബാധിക്കുന്നു.
gold prices in kerala declined today, with the rate falling by rs 920 per pavan and rs 115 per gram after a brief rebound in the previous trading session.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."