അവയവക്കടത്ത്, വ്യാജരേഖ കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അവയവക്കടത്തും വ്യാജരേഖ നിര്‍മാണവും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി ആഭ്യന്തരവകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചത്. എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശനാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുക.
സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ മുഖ്യ ഇടനിലക്കാരനായ മുഹമ്മദ് നജീബ്, ഭാര്യ റഷീദ, സഹായികളായ സിനോജ്, ആസിഫ് എന്നിവര്‍ അറസ്റ്റിലായി. എംഎല്‍എമാരുടേതുള്‍പ്പെടെയുള്ള വ്യാജ ലെറ്റര്‍ഹെഡുകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
വ്യാജരേഖകള്‍ തയ്യാറാക്കാന്‍ സഹായം നല്‍കിയ സ്ഥാപനങ്ങളിലും പൊലിസ് പരിശോധന നടത്തി. എറണാകുളത്തെ ചില പ്രമുഖ ആശുപത്രികളില്‍ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് റാക്കറ്റിന്റെ വ്യാപ്തി കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
The Home Department has formed a Special Investigation Team to conduct a comprehensive probe into widespread organ trafficking and forgery of documents in the state. The high-level investigation team was appointed on the special directive of Home Minister Ramesh Chennithala. Ernakulam Rural SP K.S. Sudarshan will lead the investigation team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."