HOME
DETAILS

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം: തടയാനെത്തിയ പൊലിസുകാര്‍ക്കും മര്‍ദ്ദനമേറ്റു

  
July 01, 2026 | 11:18 AM

fight-inside-kannur-central jail-latest

കണ്ണൂര്‍ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. തടയാനെത്തിയ പൊലിസുകാര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് മര്‍ദ്ദനമേറ്റു. സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഏറ്റുമുട്ടലുണ്ടായത്. ഉദ്യോഗസ്ഥരും തടവുകാരും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു.

തടവുകാര്‍ തമ്മില്‍ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടര്‍ന്ന് ജലാലുദ്ദീന്‍ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തില്‍ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയില്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കാപ്പ കേസ് പ്രതികള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റു. അതേസമയം ആരുടേയും പരുക്ക് ഗുരുതരമല്ല.

സംഭവത്തില്‍ പ്രിസണ്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആറ് തടവുകാര്‍ക്കുമാണ് പരുക്കേറ്റിട്ടുള്ളത്. പരുക്കേറ്റവരെല്ലാം ചികിത്സ തേടി, ആരുടേയും പരുക്ക് സാരമല്ല എന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കാപ്പ തടവുകാരുള്‍പ്പെടെ പലപ്പോഴും ജയിലില്‍ പ്രകോപനം സൃഷ്ടിക്കാറുണ്ടെന്നും ചില നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴാണ് ഇത്തരത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ളത് എന്നും അധികൃതര്‍ പറഞ്ഞു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസിയെയും റൊണാൾഡോയെയും ഒന്നിച്ച് വീഴ്ത്തി ഫ്ര‍ഞ്ച് നായകൻ; ലോകകപ്പ് നോക്കൗട്ടിൽ ചരിത്രം കുറിച്ച് കിലിയൻ എംബാപ്പെ!

Football
  •  2 hours ago
No Image

യുഎഇയിൽ ഐഫോൺ വിലയിൽ വൻ വർദ്ധനവ്; ഐഫോൺ 17 പ്രോയ്ക്ക് 300 ദിർഹം വരെ കൂടി

uae
  •  3 hours ago
No Image

ധനബില്‍ നിയമസഭ പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, മദ്യനികുതി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്തേക്ക്; പ്രീ ക്വാർട്ടറിന് മുൻപ് ബ്രസീലിന് കനത്ത തിരിച്ചടി

Football
  •  3 hours ago
No Image

ടി.വി.കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ആരോപണം; മൂന്ന് പേര്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  4 hours ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  4 hours ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  4 hours ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  4 hours ago