HOME
DETAILS

ടി.വി.കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന് ആരോപണം; മൂന്ന് പേര്‍ അറസ്റ്റില്‍

  
July 01, 2026 | 10:42 AM

Three arrested for alleged conspiracy to overthrow TVK government

ചെന്നൈ: നടന്‍ വിജയ് നയിക്കുന്ന തമിഴ്‌നാട്ടിലെ ടി.വി.കെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. ടി.വി.കെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങള്‍ തടഞ്ഞതായി ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി 15 ടി.വി.കെ എം.എല്‍.എമാരുടെ രാജി ഉറപ്പാക്കാന്‍ ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ മൂന്ന് പേരേ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ടി.വി.കെ എംഎല്‍എ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടര്‍ന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു.

ഒരാളുടെ അറസ്റ്റ് ചെന്നൈയിലും മറ്റ് രണ്ടുപേരുടെ അറസ്റ്റ് കരൂരിലുമാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തംഗരൈ ടി.വി.കെ എംഎല്‍എ എന്‍. ഇളയരാജ ചെന്നൈ പൊലിസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ഐപിഡിഎസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ഒരാള്‍ തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകരനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി എംഎല്‍എ പരാതിയില്‍ ആരോപിച്ചു. ഈ വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിലായവരില്‍ ഒരാള്‍ ഡി.എം.കെ എം.എല്‍.എ സെന്തില്‍ ബാലാജിയുടെയും അദ്ദേഹത്തിന്റെ സഹോദരന്‍ അശോകിന്റെയും അടുത്ത അനുയായിയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഈ ആരോപണങ്ങളില്‍ ഡി.എം.കെയുടെയോ സെന്തില്‍ ബാലാജിയുടെയോ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

The Tamil Nadu State Intelligence Department has alleged that there was an attempt to topple the TVK government led by actor Vijay. Officials claimed they foiled a conspiracy to destabilize the TVK government. The allegation is that there was an attempt to secure the resignation of 15 TVK MLAs to bring down the government. Three people have been arrested in connection with the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിൽ നിന്നും സൂപ്പർതാരം പുറത്തേക്ക്; പ്രീ ക്വാർട്ടറിന് മുൻപ് ബ്രസീലിന് കനത്ത തിരിച്ചടി

Football
  •  3 hours ago
No Image

എല്‍-നിനോ പ്രതിസന്ധി: കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കൃഷിമന്ത്രി; കാര്‍ഷിക മേഖലയ്ക്ക് പുതിയ പദ്ധതികളും പ്രഖ്യാപിച്ചു

Kerala
  •  3 hours ago
No Image

മദ്യനികുതി ബില്ലില്‍ സഭയില്‍ വാക്‌പോര്; ബാലഗോപാലിനെ തിരുത്തി പിണറായി

Kerala
  •  4 hours ago
No Image

പശുക്കടത്ത് ആരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി; കേസെടുത്ത് പൊലിസ്

National
  •  4 hours ago
No Image

മദ്രാസ് ഹൈക്കോടതിയുടെ ഗോവധ നിരോധന ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍

National
  •  4 hours ago
No Image

വാഹനത്തില്‍ വെച്ച് പൊലിസ് മോശമായി പെരുമാറി; ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു, പൊലിസിനെതിരെ പരാതിയും

Kerala
  •  4 hours ago
No Image

ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു; എഫ്.സി.ആര്‍.എ നിയമഭേദഗതിക്കെതിരേ നിയമസഭ പ്രമേയം പാസാക്കി, എതിര്‍ത്ത് ബി.ജെ.പി

Kerala
  •  5 hours ago
No Image

വിഴിഞ്ഞം തുറമുഖത്തിൽ കുത്തകയുണ്ടാകുമോ?; അദാനി-എം.എസ്.സി ഇടപാടിൽ പ്രതിപക്ഷം

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  6 hours ago
No Image

കണ്ണൂരിൽ ദാരുണ അപകടം; ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  6 hours ago