HOME
DETAILS
MAL
കണ്ണൂരിൽ ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു
Web Desk
July 01, 2026 | 7:48 AM
കണ്ണൂര്‍: ഉളിയില്‍ കൂരന്‍മുക്കില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ കോളാരി സ്വദേശികളായ വിനോദ് (52), മകന്‍ വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്.
ഇരിട്ടി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ഇരിട്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ധനലക്ഷ്മി ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലിസ് അന്വേഷിച്ചുവരികയാണ്.
A father and son died in an accident after a bus and scooter collided at Kooranmukku in Uliyil. The deceased are Vinod (52) and his son Vaishnav (25), natives of Kolari, Mattannur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."