HOME
DETAILS

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

  
Web Desk
July 02, 2026 | 9:27 AM

A Sanghi has been appointed State Election Commissioner KT Jaleel criticizes the UDF -NEWWWgovernment

മലപ്പുറം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചതില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ കെ.ടി. ജലീല്‍. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ചുമതലയുള്ള സുപ്രധാന പദവിയില്‍ ഒരു 'സംഘി'യെ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചതിന്റെ ഔചിത്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.

സംസ്ഥാന നിയമസഭ പാസാക്കിയ നിരവധി ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെ അവയില്‍ തീരുമാനമെടുക്കാതെ ഇരിക്കുന്ന ഗവര്‍ണര്‍, സ്ഥലത്തില്ലാതിരുന്നിട്ടും ഓണ്‍ലൈന്‍ വഴി പ്രകാശവേഗത്തില്‍ ഒപ്പിട്ടാണ് ശേഷാദ്രിനാഥിന്റെ നിയമനം പ്രാബല്യത്തില്‍ വരുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ശേഷാദ്രിനാഥിന്റെ സംഘ്പരിവാര്‍ പശ്ചാത്തലം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ കരിയര്‍ നാള്‍വഴികള്‍ പരിശോധിച്ചാല്‍ മതിയെന്നും ജലീല്‍ പറഞ്ഞു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതും, അംഗങ്ങളുടെ അയോഗ്യത ഉള്‍പ്പെടെയുള്ള പരാതികളില്‍ തീരുമാനമെടുക്കുന്നതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന ഒരാളെ തദ്ദേശവകുപ്പ് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ അംഗീകരിക്കുകയും നിയമനത്തിനായി ഗവര്‍ണര്‍ക്ക് അയയ്ക്കുകയും ചെയ്തതിന് പിന്നില്‍ ലീഗ്-ബി.ജെ.പി-കോണ്‍ഗ്രസ് അന്തര്‍ധാരയാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജലീല്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലില്ലെന്ന തദ്ദേശമന്ത്രിയുടെ പ്രസ്താവനയും, പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ ഒന്നര ലക്ഷം രൂപ കേന്ദ്രസഹായം ലഭിക്കുന്നതിനാല്‍ മോദി സര്‍ക്കാരിന്റെ എംബ്ലം പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളില്‍ പതിക്കുന്നതില്‍ തെറ്റില്ലെന്ന മന്ത്രി ഷാജിയുടെ അഭിപ്രായവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മൗനം ദുരൂഹമാണെന്നും, ശേഷാദ്രിനാഥന്‍ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുകളും വാര്‍ത്തകളും പെട്ടെന്ന് അപ്രത്യക്ഷമായത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും വ്യക്തമാക്കണമെന്നും കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു.

Former minister and CPM leader K.T. Jaleel has sharply criticized the UDF government over the appointment of former district judge N. Seshadrinathan as Kerala's new State Election Commissioner. In a Facebook post, Jaleel said he cannot understand the logic behind the UDF government appointing a "Sanghi" to the crucial post responsible for conducting local body elections, no matter how much he thinks about it.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  4 hours ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  4 hours ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  4 hours ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  5 hours ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  5 hours ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  5 hours ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  6 hours ago