പി.ടി. പിരീഡില്‍ കളിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു; കായികാധ്യാപകനെതിരേ കേസ്
കണ്ണൂര്‍: പയ്യന്നൂരില്‍ പി.ടി. പിരീഡില്‍ കളിക്കാന്‍ വരാത്തതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ കായികാധ്യാപകനെതിരേ പൊലിസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം. സ്‌കൂളിലെ അധ്യാപകന്‍ രഘുവിനെതിരേയാണ് നടപടി.
ജൂണ്‍ 22ന് രാവിലെ 11 മണിയോടെ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു സംഭവം. സഹപാഠികളുടെ മുന്നില്‍ വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി കൈകൊണ്ടും വടികൊണ്ടും മര്‍ദിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് പരാതി.
മര്‍ദനത്തില്‍ കുട്ടിയുടെ മുതുകിലും കാലിലും പരുക്കേറ്റതായും കഴുത്തില്‍ പിടിച്ച് ഉപദ്രവിച്ചതായും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും വിദ്യാര്‍ഥിയുടെ അമ്മ പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ രഘുവിനെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
In Payyannur, police have registered a case against a physical education teacher on a complaint that he brutally beat an 8th-grade student for not coming to play during the P.T. period. Action has been taken against Raghu, a teacher at Thayineri S.A.B.T.M. School.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."