HOME
DETAILS

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; വ്യാജ കുറ്റം ചുമത്തി എംഎസ്എഫ് നേതാവിനെ രണ്ടുവര്‍ഷം വേട്ടയാടി; നിയമ പോരാട്ടത്തിനൊരുങ്ങി കാസിം

  
Web Desk
July 04, 2026 | 3:14 AM

msf leader muhammad kasim prepares for a legal battle after being unfairly named as an accused in the kafir screenshot case

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്യായമായി പ്രതിയാക്കിയതിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. പ്രതിയാക്കിയ അന്വേഷണ സംഘത്തിനെതിരെയും, വ്യാജ പരാതി നല്‍കിയവര്‍ക്കെതിരെയും പ്രോസിക്യൂഷന്റെ വീഴ്ച്ചക്കെതിരെയും നിയമപരമായി നീങ്ങാനാണ് തീരുമാനം. 

കേസില്‍ പ്രതിയാക്കി രണ്ടുവര്‍ഷമാണ് കാസിമിനെ അന്വേഷണ സംഘം വേട്ടയാടിയത്. തന്നെ എന്തിനാണ് പ്രതിയാക്കിയതെന്ന് ചോദിക്കാനുള്ള അവകാശം ഇരയ്ക്ക് ഉണ്ടെന്ന് കാസിമിന്റെ അഭിഭാഷകന്‍ അഫ്‌നാസ് പ്രതികരിച്ചു. 

കേസില്‍ കഴിഞ്ഞ ദിവസമാണ് കാസിമിനെ കുറ്റവിമുക്തനാക്കിയത്. കാസിമിന്റെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. വിവാദമായ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഈ ഫോണുകളില്‍ നിന്നല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം നടത്തിയ സംഘം കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ കാസിമാണെന്നാണ് പ്രചരിപ്പിച്ചത്. തുടര്‍ന്ന് നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് വീണ്ടും അന്വേഷിക്കുകയും, സിപിഎം, ഡിവൈഎഫ് ഐ നേതാക്കള്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാം എന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

msf leader muhammad kasim prepares for a legal battle after being unfairly named as an accused in the kafir screenshot case.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിവേട്ട ശക്തം; സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം കുതിച്ചുയരുന്നു

Kerala
  •  2 hours ago
No Image

വിഴിഞ്ഞത്ത് ഇതുവരെ നങ്കൂരമിട്ടത് 1005 കപ്പൽ; 990 എണ്ണവും എം.എസ്.സിയുടേത്

Kerala
  •  2 hours ago
No Image

അനിൽ മുഹമ്മദിന്റെ സസ്പെൻഷൻ പിൻവലിച്ചത് ചട്ടം ലംഘിച്ച്; മിണ്ടാട്ടംമുട്ടി കെ.എം.എം.എൽ ചെയർമാൻ  

Kerala
  •  3 hours ago
No Image

എസ്.എൻ.ഇ.സി; പെൺകുട്ടികളുടെ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ബാച്ച് ആരംഭിക്കും

Kerala
  •  3 hours ago
No Image

ലാത്തിക്കൊപ്പം ഇനി ചൂലുമെടുക്കണം...  രണ്ടാം ശനി പൊലിസിന് ഇനി 'ശുചിത്വദിനം'

Kerala
  •  3 hours ago
No Image

ഡിജിറ്റൽ സുരക്ഷ; വി.പി.എൻ കമ്പനികൾക്ക് നിയമം കർശനമാക്കുന്നു; വരിക്കാരുടെ  വിവരങ്ങൾ 5 വർഷം സൂക്ഷിക്കണം

National
  •  3 hours ago
No Image

പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ ജില്ലയില്‍ അവധി 

Kerala
  •  3 hours ago
No Image

വിറച്ചു ഒന്നല്ല, രണ്ടു തവണ- ഒടുവില്‍ ജയിച്ചുകയറി അര്‍ജന്റീന

Football
  •  4 hours ago
No Image

കാസർകോട്ട് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേർ അറസ്റ്റിൽ; രണ്ട് പേർക്കായി തിരച്ചിൽ ഊർജിതം

crime
  •  11 hours ago
No Image

കേരള സിൻഡിക്കേറ്റ് യുഡിഎഫ് കൈപ്പിടിയിൽ; ഡിവൈഎഫ്ഐ നേതാവ് അടക്കം ആറ് ഇടത് അംഗങ്ങളെ സർക്കാർ ഒഴിവാക്കി

Kerala
  •  12 hours ago