HOME
DETAILS

ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കരാര്‍ കാലാവധി ധനവകുപ്പ് നീട്ടി; ടെന്‍ഡറില്ലാതെ അനുമതി തുടരും

  
July 05, 2026 | 3:08 AM

finance department extends tender relaxation for ULCCS and other accredited agencies


തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡര്‍ നടപടികളില്ലാതെ നേരിട്ട് ഏറ്റെടുക്കുന്നതിനായി ഊരാളുങ്കല്‍ ലേബല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) അടക്കമുള്ള അംഗീകൃത ഏജന്‍സികള്‍ക്ക് നല്‍കിയിരുന്ന പ്രത്യേക അനുമതി ധനവകുപ്പ് പുതുക്കി നല്‍കി.

മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.ഡി.എഫ് ഈ ഇളവുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നെങ്കിലും നിലവില്‍ 46 അക്രഡിറ്റഡ് ഏജന്‍സികളുടെ കാലാവധി നീട്ടിനല്‍കിയ കൂട്ടത്തില്‍ ഊരാളുങ്കലിനെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുകയായിരുന്നു. അനുമതി ലഭിച്ചവയില്‍ 40 ഏജന്‍സികളും പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്.

ഊരാളുങ്കലിനെക്കൂടാതെ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, പിണറായി ഇന്‍ഡസ്ട്രിയല്‍ സൊസൈറ്റി, കോസ്റ്റ്‌ഫോര്‍ഡ്, ഹാബിറ്റാറ്റ്, തൃശൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് സ്വകാര്യ/സഹകരണ ഏജന്‍സികള്‍. ഇവര്‍ക്ക് മുമ്പ് അനുവദിച്ചിരുന്ന രണ്ടു വര്‍ഷത്തെ കാലാവധി കഴിഞ്ഞ മെയ് 31ന് അവസാനിച്ചിരുന്നു.

തുടര്‍ന്ന് ഈ മാസം 31 വരെ താല്‍ക്കാലികമായി നീട്ടിനല്‍കിയ കാലാവധിയാണ് ഇപ്പോള്‍ പുതുക്കിയിരിക്കുന്നത്. വരും വര്‍ഷങ്ങളിലേക്ക് അന്തിമമായി അനുമതി പുതുക്കി നല്‍കുന്നതിന് മുമ്പ്, ഈ സര്‍ക്കാര്‍ ഇതര ഏജന്‍സികളുടെ പ്രവര്‍ത്തനമികവ് ധനവകുപ്പ് വിശദമായി വിലയിരുത്തുമെന്നാണ് സൂചന.

 

The Kerala Finance Department has extended the special permission allowing 46 accredited agencies, including the Uralungal Labour Contract Co-operative Society (ULCCS), to undertake government projects without undergoing standard tender procedures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈവ് വീഡിയോയില്‍ ലഹരി ഉപയോഗം; വ്‌ളോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ പിടിയില്‍ 

Kerala
  •  3 hours ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു; 28 വർഷമായി പ്രവാസി

Saudi-arabia
  •  3 hours ago
No Image

പൊതുദർശനത്തിന് ഖാംനഇയുടെ 14 മാസം പ്രായമായ പേരക്കുട്ടിയുടെ കുഞ്ഞുമയ്യിത്തും

International
  •  3 hours ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; ഇന്ത്യൻ സംഘത്തെ സ്വാഗതംചെയ്യുമ്പോൾ പാരായണം ചെയ്തത് ആലു ഇംറാൻ അധ്യായത്തിലെ സൂക്തം

International
  •  3 hours ago
No Image

സ്വകാര്യ ഗ്രൂപ്പുകൾക്ക് 52,507 ഹജ്ജ്ക്വാട്ട, അപേക്ഷ ക്ഷണിച്ചു

Kerala
  •  4 hours ago
No Image

രാമക്ഷേത്ര കാണിക്കക്കൊള്ള; തട്ടിപ്പിന്റെ കടലെന്ന് എസ്.ഐ.ടി; പ്രതിദിനം 8 ലക്ഷം രൂപയോളം കടത്തി

National
  •  4 hours ago
No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുദ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  4 hours ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  5 hours ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  5 hours ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  13 hours ago