HOME
DETAILS

പാലക്കാട് പ്രിയദര്‍ശിനി ബസില്‍ നിന്നും വീണ് കണ്ടക്ടര്‍ക്ക് പരുക്ക്; അപകടം യാത്രക്കാര്‍ നിറഞ്ഞ ബസില്‍

  
July 07, 2026 | 10:18 AM

Conductor injured after falling from Priyadarshini bus in Palakkad accident occurred on a bus packed with passengers

പാലക്കാട്: കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരുക്കേറ്റു. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.

ഒറ്റപ്പാലത്ത് നിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബസിന്റെ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടസമയത്ത് ബസില്‍ 130ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നതായി വിവരം.

തിരക്കിനെ തുടര്‍ന്ന് ആയക്കാട് ബസ് സ്റ്റോപ്പില്‍ വാഹനം നിര്‍ത്തിയിരുന്നില്ല. സ്റ്റോപ്പില്‍ നിന്ന് ഏകദേശം 20 അടി മുന്നിലായാണ് മുഹമ്മദ് റോഡിലേക്ക് വീണത്. പരുക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന് തൊട്ടുമുമ്പ് പുളിങ്കുട്ടം ബസ് സ്റ്റോപ്പില്‍ നിന്ന് മുന്‍വശത്തെ ഡോറിലൂടെ ഇറങ്ങിയ കണ്ടക്ടര്‍ പിന്നിലെ ഡോറിലൂടെ ബസില്‍ കയറി ഡോര്‍ അടച്ചതായാണ് യാത്രക്കാര്‍ പറയുന്നത്. തിരക്കിനെ തുടര്‍ന്ന് ഡോര്‍ അബദ്ധത്തില്‍ തുറന്നതാകാം കണ്ടക്ടര്‍ പുറത്തേക്ക് തെറിച്ചുവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

A KSRTC Priyadarshini bus conductor was injured after falling from the bus.The injured is Mohammed from Vanur, Alathur. The incident happened on Tuesday around 9 AM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതൽ; ഒമാൻ ഈ വർഷത്തെ വിശിഷ്ടാതിഥി

uae
  •  2 hours ago
No Image

മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പാലം കടന്ന് കുതിച്ചെത്തുന്ന മണ്ണും വെള്ളവും, ലക്ഷ്യം തേടിയെത്തുന്ന മനുഷ്യരും

Kerala
  •  2 hours ago
No Image

യുഎഇ സ്വകാര്യ ട്യൂട്ടർ പെർമിറ്റ്: ആർക്കൊക്കെ അപേക്ഷിക്കാം? എന്തൊക്കെ രേഖകൾ വേണം?

uae
  •  2 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; രണ്ടു മരണം, നിരവധി പേരെ കാണാതായി

Kerala
  •  3 hours ago
No Image

'ഭീഷണി തുടര്‍ന്നാല്‍ ഇനി ചര്‍ച്ചകളുണ്ടാവില്ല' ട്രംപിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  3 hours ago
No Image

വയനാട് മണ്ണിടിച്ചില്‍: രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രി

Kerala
  •  3 hours ago
No Image

മണ്ണ് മാറ്റാന്‍ ജൂണ്‍ 20ന് ഉത്തരവിറക്കിയിരുന്നു, കരാറുകാര്‍ പാലിച്ചില്ല; മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

നിയമലംഘകർക്കെതിരെ കർശന നടപടി, ട്രെയിൻ വൈകിയാൽ റീഫണ്ട്; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഇത്തിഹാദ് റെയിൽ

uae
  •  3 hours ago
No Image

മനുഷ്യക്കടത്ത് തടയാൻ യുഎഇ; അബുദബിയിൽ പ്രത്യേക കോടതി സ്ഥാപിച്ച് വൈസ് പ്രസിഡന്റിന്റെ ഉത്തരവ്

uae
  •  3 hours ago
No Image

അതിതീവ്രമഴ; വയനാടും, കോഴിക്കോടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

Kerala
  •  4 hours ago