വയനാട് മണ്ണിടിച്ചില്‍: ദുഃഖകരമായ സംഭവമെന്ന് സുരേഷ് ഗോപി; അപകടത്തിന്റെ വീഴ്ച കണ്ടെത്തി സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം
വയനാട്: വയനാട് കള്ളാടി തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചില്‍ ഏറെ ദുഃഖത്തിലാഴ്ത്തുന്ന സംഭവമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തുരങ്കപാത നിര്‍മാണം നടക്കുന്ന സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്നും തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സഹമന്ത്രി ആവശ്യപ്പെട്ടു.
കള്ളാടിയിലെ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ നാല് അതിഥി തൊഴിലാളികള്‍ മരിച്ചതായാണ് ലഭിക്കുന്ന വിവരം. മണ്ണിനടിയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നതെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. തുരങ്കപാത നിര്‍മാണത്തിനായി എടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണമായും തകര്‍ന്നു. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ വിവിധ സേനകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Union Minister of State Suresh Gopi said the landslide in the Wayanad Kallady tunnel project construction area is a deeply distressing incident.He also informed that the situation regarding the disaster has been brought to the attention of the Prime Minister.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."