HOME
DETAILS

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

  
July 09, 2026 | 5:57 PM

china floods snake farm and zoo destroyed around 900 venomous snakes and wild animals in residential areas people in panic

ബെയ്ജിങ്: തെക്കൻ ചൈനയിൽ കനത്ത നാശം വിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ ഇതുവരെ 39 പേർക്ക് ജീവൻ നഷ്ടമായതായാണ് വിവരം. ഗുവാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ ഡാം തകർന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്. എന്നാൽ പ്രളയ ദുരന്തത്തിന് പിന്നാലെ ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തിക്കൊണ്ട് ഹെങ്‌ഷൗ നഗരത്തിലെ പ്രമുഖ പാമ്പ് വളർത്തൽ ഫാം തകർന്നു. ഫാമിൽ നിന്ന് മൂർഖൻ ഉൾപ്പെടെ തൊള്ളായിരത്തോളം വിഷപ്പാമ്പുകളാണ് ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തിയത്.

ചൈനയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ പാമ്പ് വളർത്തൽ കേന്ദ്രമാണ് ഗ്വാങ്‌സി. പരമ്പരാഗത വൈദ്യം, തുകൽ ഉൽപ്പന്നങ്ങൾ, മാംസം എന്നിവയ്ക്കായി ലക്ഷക്കണക്കിന് പാമ്പുകളെയാണ് ഇവിടെ വളർത്തുന്നത്. മെയ്‌സാക് കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമാണ് ഫാമിലെ കൂടുകൾ തകർന്നത്. ഇതോടെ വെള്ളത്തോടൊപ്പം പാമ്പുകൾ കൂട്ടത്തോടെ വീടുകളിലേക്കും തെരുവുകളിലേക്കും ഇഴഞ്ഞു കയറുകയായിരുന്നു. തെരുവുകളിലെ വെള്ളക്കെട്ടിലൂടെ പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നതിന്റെയും, രക്ഷാപ്രവർത്തകർ വലയുപയോഗിച്ച് ഇവയെ പിടികൂടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അധികൃതരുടെ അടിയന്തര ജാഗ്രതാ നിർദേശം:

പൊതുജനങ്ങൾ ആരും തന്നെ പാമ്പുകളെ സ്വന്തമായി പിടികൂടാൻ ശ്രമിക്കരുത്.

പാമ്പുകളെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വിവരം കൺട്രോൾ റൂമിൽ അറിയിക്കുക.

ആശുപത്രികളിൽ ആവശ്യത്തിന് ആന്റി വെനവും (പാമ്പ് വിഷത്തിനുള്ള മരുന്ന്) പ്രത്യേക ചികിത്സാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

വെള്ളപ്പൊക്കത്തിനിടെ നിരവധി പേർക്ക് പാമ്പുകടിയേറ്റതായാണ് റിപ്പോർട്ടുകൾ. ഇതിനോടകം ഒരാൾ പാമ്പുകടിയേറ്റ് മരിച്ചതായി വിവരമുണ്ടെങ്കിലും അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാമ്പുകളെ പിടികൂടാനായി പ്രത്യേക സ്ക്വാഡുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

മൃഗശാല തകർന്നു; നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് സീബ്രകളും മുള്ളൻപന്നികളും

പാമ്പ് ഭീതിക്ക് പുറമെ വന്യമൃഗങ്ങളും നഗരത്തിൽ ഇറങ്ങിയത് ജനങ്ങളെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്. ഗുയിഗാങ് നഗരത്തിലെ പ്രാദേശിക മൃഗശാല തകർന്നതിനെ തുടർന്ന് നൂറിലധികം മൃഗങ്ങളാണ് പുറത്തുചാടിയത്. കാണാതായ അൽപാക്കകൾ, മിനിയേച്ചർ പന്നികൾ, സീബ്രകൾ, മുള്ളൻപന്നികൾ, മയിലുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിയുകയാണ്. ഇവയെ കണ്ടെത്താൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് മൃഗശാല അധികൃതർ അഭ്യർത്ഥിച്ചു.

തെക്കൻ ചൈനയിൽ തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പതിനായിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മേഖലയിലെ പല അണക്കെട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗതാഗത-വാർത്താവിനിമയ ബന്ധങ്ങളും വൈദ്യുതിയും പൂർണ്ണമായി തടസ്സപ്പെട്ടു. വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  4 hours ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  5 hours ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  5 hours ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  5 hours ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  5 hours ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  5 hours ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  6 hours ago
No Image

പണമടച്ചവർക്ക് റീഫണ്ട് അല്ലെങ്കിൽ ബില്ലിൽ ഇളവ്; സോളാർ ഉപഭോക്താക്കളുടെ ആശങ്കയകറ്റി കെഎസ്ഇബി

Kerala
  •  6 hours ago
No Image

രണ്ടിടത്തും ജനങ്ങൾക്ക് വെറുക്കപ്പെട്ടവൻ; ഈജിപ്തിന്റെ കണ്ണീരൊഴുക്കിയ റഫറി ഫ്രാൻസിൽ വീടൊഴിപ്പിക്കുന്ന ജപ്തിക്കാരൻ!

Football
  •  6 hours ago