HOME
DETAILS

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം പൊളിക്കല്‍ തുടരുന്നു; ട്രെയിന്‍ സര്‍വീസുകളില്‍ ഇന്നും വന്‍ നിയന്ത്രണവും സമയമാറ്റവും

  
Web Desk
July 10, 2026 | 4:00 AM

train services disrupted for second day as demolition continues after Kozhikode railway station clock tower collapse

 

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ ട്രെയിന്‍ ഗതാഗതക്കുരുക്ക് രണ്ടാം ദിവസവും പൂര്‍ണ്ണമായി പരിഹരിക്കാനായില്ല. അപകടത്തില്‍പ്പെട്ട കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ബാക്കിഭാഗവും പൊളിച്ചുനീക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍ സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ താല്‍ക്കാലികമായി അടച്ചു. നിലവില്‍ ഒന്ന്, നാല് പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ട്രാക്കുകളിലൂടെ മാത്രമാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.

ഇതുമൂലം മലബാര്‍ മേഖലയിലൂടെയുള്ള നിരവധി സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. കണ്ണൂര്‍ ഭാഗത്തുനിന്നുള്ള പരശുറാം എക്‌സ്പ്രസ്, കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍, പാലക്കാട് എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ് എന്നിവ ഒരു മണിക്കൂറോളം വൈകി സര്‍വീസ് നടത്തുമ്പോള്‍ വന്ദേഭാരത് എക്‌സ്പ്രസ് മാത്രമാണ് കൃത്യസമയം പാലിക്കുന്നത്. കൂടാതെ, കണ്ണൂര്‍ - കോഴിക്കോട് പാസഞ്ചര്‍ ട്രെയിന്‍ കോഴിക്കോടിന് പകരം വെസ്റ്റ് ഹില്ലില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരികെ കോഴിക്കോട് - കണ്ണൂര്‍ പാസഞ്ചര്‍ ഉച്ചയ്ക്ക് 2.16ന് വെസ്റ്റ് ഹില്ലില്‍ നിന്നായിരിക്കും പുറപ്പെടുക. ഇത് നഗരത്തിലേക്കുള്ള യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കും.

ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകും

ലിങ്ക് ട്രെയിനുകള്‍ വൈകിയെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ദീര്‍ഘദൂര സര്‍വീസുകള്‍ പലതും സമയക്രമം മാറ്റി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇന്നലെ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം നോര്‍ത്ത്  ഭാവ്‌നഗര്‍ എക്‌സ്പ്രസ് 16 മണിക്കൂര്‍ വൈകി ഇന്ന് രാവിലെ 7.45നാണ് യാത്ര തിരിച്ചത്.

ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന എറണാകുളം - പുണെ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 10.45 മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് ഒന്നിനേ പുറപ്പെടൂ.

രാവിലെ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം നോര്‍ത്ത്  ഇന്‍ഡോര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 10.5 മണിക്കൂര്‍ വൈകി ഇന്ന് രാത്രി 7.15നായിരിക്കും തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുക.

 

 

Train schedules across Kerala face massive delays and rescheduling, with some long-distance trains delayed up to 16 hours, as platforms 2 and 3 at Kozhikode railway station remain closed for the demolition of the damaged clock tower building.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  an hour ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  2 hours ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  2 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  2 hours ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  2 hours ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  2 hours ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  3 hours ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  3 hours ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  3 hours ago