HOME
DETAILS
MAL
കണ്ണൂരിൽ കാർ മരത്തിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം
July 11, 2026 | 12:55 AM
കണ്ണൂർ: കണ്ണൂർ ചാലോടിൽ കാർ മരത്തിൽ ഇടിച്ചുണ്ടായ വാഹനാപകടത്തിൽ നാല് മരണം. രണ്ട് മലയാളികൾക്കും, രണ്ട് യുപി സ്വദേശികൾക്കുമാണ് ജീവൻ നഷ്ടമായത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
യു പി സ്വദേശി പരം ഛേത്രി, ഹർഷ് മലയാളികളായ റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തി കാർ വെട്ടിപൊളിച്ചാണ് ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."