ബൈജുവിന്റെ മാതാവിന് പ്രതിമാസ പെന്‍ഷന്‍ ലഭ്യമാക്കണം: ഉമ്മന്‍ ചാണ്ടി
മൂവാറ്റുപുഴ: മരുന്നിന്റെ വിശ്വാസിത തെളിയിക്കുന്നതിനിടെ ചതിയില്‍പെട്ട് ജീവന്‍ വെടിഞ്ഞ ഡോ.ബൈജുവിന്റെ മാതാവിന് പ്രതിമാസ പെന്‍ഷനും വീടും ഉടന്‍ ലഭ്യമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാïി പറഞ്ഞു. ഡോ. ബൈജുവിന്റെ പായിപ്ര മാനാറിയിലെ വീട്ടിലെത്തി കുടുബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യ കേരളം പദ്ധതിയുടെ ഭാഗമായി ലഭിച്ച അപേക്ഷയിന്‍മേല്‍ പ്രതിമാസം 6000രൂപ പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. ഇപ്പോള്‍ ഇത് ഏ.ജി ഓഫീസില്‍ അന്തിമഘട്ടത്തിലാണന്നും ഉമ്മന്‍ ചാïി പറഞ്ഞു.
സന്നന്ധ സംഘടനകളുടെ സഹായത്തോടെ വീട് നിര്‍മിച്ച് നല്‍കും ഇതിനായി മുന്‍എം.എല്‍.എ ജോസഫ് വാഴയ്ക്കന്റെ കയ്യില്‍ അപേക്ഷ നല്‍കാനും ഉമ്മന്‍ ചാïി വീട്ടുകാരോട് നിര്‍ദ്ദേശിച്ചു. ജപ്തി നടപടിയിലെത്തിയ ബാങ്ക് വായ്പയുടെ പലിശ ഒഴിവാക്കി മുതല്‍ മാത്രം അടക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 11മണിയോടെയാണ് ഉമ്മന്‍ ചാïി ഡോ. ബൈജുവിന്റെ വീട്ടിലെത്തിയത്. ബൈജുവിന്റെ പിതാവ് അയ്യപ്പന്‍, മാതാവ് ലീല, സഹോദരന്‍ ബിജു, എന്നിവരുമായി ദീര്‍ഘനേരം അദ്ദേഹം ആശയവിനിമയം നടത്തി. മുന്‍എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, ഡി.സി.സി ഭാരവാഹികളായ പി.പി എല്‍ദോസ്, കെ.എം പരീത്, പി.വി കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഉമ്മന്‍ചാïി എത്തിയത്. ഉമ്മന്‍ ചാïിയുടെ വരവറിഞ്ഞ് ഗ്രാമവാസികളടക്കം നൂറുകണക്കിനാളുകള്‍ ഡോ. ബൈജുവിന്റെ വീട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."