HOME
DETAILS

കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഇരുമ്പുകമ്പി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു: തമിഴ്‌നാട്ടില്‍ നാല് മരണം

  
July 11, 2026 | 1:17 PM

Four people died of electrocution in Tamil Nadu when an iron rod came into contact with an overhead power line during borewell construction-latest

ചെന്നൈ: കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെയാണ് അപകടത്തില്‍ ഷോക്കേറ്റ് തമിഴ്‌നാട്ടില്‍ ഷോക്കേറ്റ് നാല് പേര്‍ മരിച്ചു. ചെന്നൈ ഈസിആര്‍ റോഡിലെ മഹാബലിപുരത്താണ് കുഴല്‍കിണറിന്റെ ഇരുമ്പ് കമ്പി 11 കെവി ലൈനില്‍ തട്ടി അപകടമുണ്ടായത്. 

മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കല്‍പ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. 
കരണായി ഗ്രാമത്തിലെ ഭഗവാനെ (45) പരുക്കേറ്റ് ചെങ്കല്‍പേട്ട് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്ന് നിലവിലുള്ള കുഴല്‍ക്കിണറില്‍ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് റിസോര്‍ട്ട് മാനേജ്‌മെന്റ് ഒരു സ്വകാര്യ കരാറുകാരനെ ഏല്‍പ്പിച്ച് ആഴത്തിലുള്ള കുഴല്‍ക്കിണര്‍ കുഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. അഞ്ച് തൊഴിലാളികള്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുഴല്‍ക്കിണറിലേക്ക് കയറുന്നതിനായി ഉയര്‍ത്തിയ മെറ്റല്‍ ഡ്രില്ലിംഗ് കമ്പി ഓവര്‍ഹെഡ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് അപകടകാരണം. സംഭവത്തില്‍ മാമല്ലപുരം പൊലിസ് കേസെടുത്തു. റിസോര്‍ട്ട് ജീവനക്കാരെയും കുഴല്‍ക്കിണര്‍ കരാറുകാരനെയും ചോദ്യം ചെയ്തുവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  4 hours ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  4 hours ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  4 hours ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ക്ലാസ് മുറിയില്‍ മദ്യപിച്ച് കിടന്ന ഹെഡ് മാസ്റ്റര്‍ക്ക് സസ്പെൻഷൻ; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ നടപടി

National
  •  4 hours ago
No Image

മുംബൈയെ ഞെട്ടിച്ച് ക്രൈംബ്രാഞ്ച് റെയ്ഡ്; അധോലോക നായകന്റെ വീട്ടിൽ നിന്ന് 5 കോടിയും ആയുധശേഖരവും പിടിച്ചെടുത്തു

National
  •  4 hours ago
No Image

എസ്കോബാർ ഓർമ്മകൾ ഉണർത്തി കൊളംബിയൻ ഫുട്ബോളിൽ വീണ്ടും വധഭീഷണി; പിഴച്ച ഷോട്ടിന് വില താരത്തിന്റെ ജീവനോ?

Football
  •  4 hours ago
No Image

അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നരവയസ്സുകാരന്‍ മരിച്ച സംഭവം; രണ്ട് ഡോക്ടര്‍മാരേ കൂടി പ്രതിചേര്‍ക്കും

Kerala
  •  4 hours ago
No Image

ഓപ്പറേഷന്‍ തൂഫാന്‍: എം.ഡി.എം.എയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; 5.6 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

ഞങ്ങൾ ജയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല, വിമർശനങ്ങൾ ഞങ്ങൾക്ക് ഇന്ധനമാണ്; ഫിഫ പക്ഷപാത ആരോപണങ്ങൾക്ക് ലയണൽ സ്കലോണിയുടെ മറുപടി!

Football
  •  5 hours ago