HOME
DETAILS

യുപിയില്‍ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് തലക്കടിച്ച് കൊന്നു; രണ്ടുപേര്‍ പിടിയില്‍ 

  
July 12, 2026 | 2:29 AM

up police arrest two in a murder case

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം തലക്കടിച്ചു കൊന്നു. വെള്ളിയാഴ്ച്ചയാണ് സംഭവം. ബിഹാറില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളുടെ കുഞ്ഞാണ് മരിച്ചത്. 

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ടംഗ സംഘം തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണത്തിലിരുന്ന മാളില്‍വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. 

ശനിയാഴ്ച്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയ നാട്ടുകാരാണ് പൊലിസിനെ വിവരമറിയിച്ചത്. പ്രതികള്‍ ഇരുമ്പ് കമ്പി കൊണ്ട് കുട്ടിയെ തലക്കടിച്ച് കൊന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെടുന്നതിന് മുന്‍പ് കുട്ടി ബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സംഭവത്തില്‍ രണ്ടുപേരെ ഗാസിയാബാദ് പൊലിസ്  കസ്റ്റഡിയിലെടുത്തു. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയതായി പൊലിസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി സ്‌ക്രീൻഷോട്ട് പറ്റില്ല; ട്രെയിൻ യാത്രയ്ക്ക് യഥാർഥ ഇ-ടിക്കറ്റ് നിർബന്ധം

Kerala
  •  2 hours ago
No Image

യുഎഇയിലെ പ്ലസ് ടു ടോപ്പര്‍മാര്‍ക്ക് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ സര്‍പ്രൈസ് സമ്മാനം; ഓരോര്‍ക്കും ഒരു ലക്ഷം ദിര്‍ഹം

uae
  •  2 hours ago
No Image

തെന്നിന്ത്യന്‍ വാനമ്പാടി എസ് ജാനകിക്ക് വിട; മൈസൂരുവിലെ വീട്ടില്‍ അന്ത്യ വിശ്രമം; എട്ടുമണി മുതല്‍ പൊതുദര്‍ശനം

National
  •  2 hours ago
No Image

ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

International
  •  3 hours ago
No Image

ഡബിള്‍ ബെല്ലടിച്ച് സെമിയിലേക്ക് കുതിച്ച് ഇംഗ്ലിഷ് പട, മിന്നാതെ ഹാളണ്ട്, വൈക്കിങ്‌സ് പടയോട്ടത്തിന് ഫുള്‍സ്റ്റോപ്പ്

Football
  •  4 hours ago
No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  10 hours ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  10 hours ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  11 hours ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  11 hours ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  11 hours ago