HOME
DETAILS

രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയ്ക്ക് പിന്നാലെ കാണിക്കയിലും ഭക്തരുടെ വരവിലും വൻ ഇടിവ്; ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

  
July 12, 2026 | 11:01 AM

Significant drop in offerings and devotee footfall following the Ram Mandir donation box theft Supreme Court to hear petitions today

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ള കേസിന് പിന്നാലെ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ സംഭാവനയിലും സന്ദർശകരുടെ എണ്ണത്തിലും ഗണ്യമായ ഇടിവ്. ഭണ്ഡാരങ്ങളിൽ ലഭിക്കുന്ന 500 രൂപ നോട്ടുകളുടെ എണ്ണം കുറഞ്ഞതായും പകരം 20, 50, 100 രൂപ നോട്ടുകളുടെ വിഹിതം വർധിച്ചതായും ക്ഷേത്ര അധികൃതർ അറിയിച്ചു. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം പ്രതിദിനം 60,000 ആയി കുറഞ്ഞതായും പൂജകളും വഴിപാടുകളും കുറയുകയും പൂജാസാമഗ്രികളുടെ വിൽപ്പനയിൽ ഇടിവുണ്ടാകുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.

അയോധ്യയിലേക്കുള്ള ട്രെയിൻ യാത്രക്കാരുടെ എണ്ണവും പകുതിയായി കുറഞ്ഞു. നേരത്തെ 84 ട്രെയിനുകളിലായി ദിവസേന 50,000ത്തോളം ഭക്തർ എത്തിയിരുന്നെങ്കിലും ഇപ്പോൾ ഇത് ഏകദേശം 25,000 ആയി ചുരുങ്ങിയെന്നാണ് കണക്ക്.

ഭണ്ഡാരക്കൊള്ളയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ക്ഷേത്ര ഭരണത്തിലെ ഗുരുതര സുരക്ഷാവീഴ്ചകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ തട്ടിപ്പിന്റെ യഥാർഥ വ്യാപ്തിയോ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കോ സംബന്ധിച്ച് വ്യക്തമായ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കൺട്രോൾ റൂമിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള 40 ദിവസത്തിനിടെ ജീവനക്കാർ 70 തവണ പണം മോഷ്ടിച്ചതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ നിശ്ചിത ദിവസങ്ങൾക്ക് ശേഷം സ്വമേധയാ മായുന്നതിനാൽ അതിന് മുമ്പുണ്ടായ മോഷണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞില്ല. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതിനുമുമ്പും സമാന മോഷണങ്ങൾ നടന്നിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതിനാൽ ക്ഷേത്രത്തിന് ആകെ എത്ര തുക നഷ്ടമായെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.

ഭക്തർ സമർപ്പിക്കുന്ന കാണിക്കകൾ എണ്ണുന്നതിനായി എസ്ബിഐയും ക്ഷേത്ര ട്രസ്റ്റും ചേർന്ന് തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കൗണ്ടിങ് റൂമിലേക്ക് പ്രവേശിക്കുന്ന ജീവനക്കാരേ നിർബന്ധമായും പരിശോധിക്കണം, പോക്കറ്റുകളില്ലാത്ത പ്രത്യേക യൂണിഫോം ധരിക്കണം, ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്തണം തുടങ്ങിയ വ്യവസ്ഥകൾ ഉണ്ടായിരുന്നെങ്കിലും ഇവ നടപ്പാക്കിയിരുന്നില്ല. 2024 സെപ്റ്റംബർ 20ലെ കരാറിൽ നിർബന്ധ പരിശോധന വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും 2025 ഫെബ്രുവരി 6ന് അത് 'വല്ലപ്പോഴുമുള്ള പരിശോധന' എന്ന രീതിയിലേക്ക് മാറ്റിയതായും സുരക്ഷാ വിദഗ്ധരുടെ അനുമതിയില്ലാതെ ആരുടെ നിർദേശപ്രകാരമാണ് മാറ്റം വരുത്തിയതെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്നും എസ്‌.ഐ.ടി ശുപാർശ ചെയ്യുന്നു.

സംഭവത്തിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളെ ലഖ്‌നൗ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ ഫൊറൻസിക് ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹരജികൾ സമർപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട മൂന്ന് ഹരജികൾ പരിഗണിക്കുന്നത്.

Following the theft from the donation box at the Ayodhya Ram Temple, there has been a significant drop in devotees' offerings and in the number of visitors to the temple.Temple authorities said the number of ₹500 notes received in the donation boxes has decreased. Instead, the share of ₹20, ₹50, and ₹100 notes has gone up.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമീപകാലത്ത് കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ലഹരിവേട്ട 'ഓപ്പറേഷന്‍ തണ്ടര്‍'; കണക്കുകള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Kerala
  •  4 hours ago
No Image

അർജന്റീനയെ ട്രോളി കേരള പൊലിസ്; മുഖ്യമന്ത്രിയുൾപ്പെടെ ഉന്നത അധികാരികൾക്ക് പരാതി

Kerala
  •  4 hours ago
No Image

താഴമണ്‍ കുടുംബം ശബരിമല തന്ത്രിസ്ഥാനം ഒഴിയണം: ബി.ജെ.പി ഉപാധ്യക്ഷന്‍ കെ.എസ് രാധാകൃഷ്ണന്‍

Kerala
  •  4 hours ago
No Image

ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍

National
  •  4 hours ago
No Image

ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം;  ഒരു ഇന്ത്യന്‍ നാവികനെ കാണാതായി

International
  •  6 hours ago
No Image

കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  6 hours ago
No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ്: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരേ നടപടി ഉടന്‍; റിപ്പോര്‍ട്ട് തിങ്കളാഴ്ച ആഭ്യന്തരവകുപ്പിന്

Kerala
  •  7 hours ago
No Image

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

Kerala
  •  7 hours ago
No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  7 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  7 hours ago