ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു
ബംഗളുരു: ഓണ്‍ലൈന്‍ ഡെലിവറി ബോയ് തന്റെ ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറി നഗ്നതാപ്രദര്‍ശനം നടത്തിയതായി യുവതിയുടെ പരാതി. ശുചിമുറി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് യുവതി സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ പറയുന്നത്. ബംഗളുരുവിലാണ് സംഭവം നടന്നത്.
ശുചിമുറി ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ താന്‍ വിസ്സമ്മതിച്ചു. അടിയന്തര ആവശ്യമാണെങ്കില്‍ തൊട്ടടുത്ത ഫ്‌ളാറ്റിലെ പുരുഷന്മാരോട് സഹായം ചോദിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അയാള്‍ ബലമായി അകത്തേക്ക് പ്രവേശിച്ചു. ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഡെലിവറി ബോയ് തന്റെ നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായും യുവതി ആരോപിച്ചു.
സ്വന്തം വീട്ടില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടുവെന്നും താന്‍ സുരക്ഷിതയല്ലെന്ന തോന്നലുണ്ടായതായും അവര്‍ കുറിപ്പില്‍ പറയുന്നു. ഒരാളുടെ അതിരുകള്‍ ലംഘിക്കാനോ ബലമായി വീട്ടില്‍ അതിക്രമിച്ചു കയറാനോ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ കുറിച്ചു.
അതേസമയം, യുവതിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് ശ്രദ്ധയില്‍പെട്ട ബംഗളുരു പൊലിസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ പൊലിസ് യുവതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."