സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. അടൂര്‍ പൊലിസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ യൂട്യൂബിലൂടെ വീഡിയോ ചെയ്തുവെന്ന് കാണിച്ചാണ് ശ്രീനാദേവി കുഞ്ഞമ്മ പൊലിസില്‍ പരാതി നല്‍കിയത്. പൊലിസ് സ്റ്റേഷനില്‍ എത്താനോ ഹാജരാകാനോ രാജന്‍ ജോസഫ് തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് കഴിഞ്ഞദിവസം രാത്രി എറണാകുളത്തുവെച്ച് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
രാജന്‍ ജോസഫിനെ ലോക്കപ്പില്‍ ചെന്ന് സന്ദര്‍ശിച്ചുവെന്ന് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'എന്നെ അറസ്റ്റു ചെയ്യൂ' എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂര്‍ പൊലിസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തുവെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കില്‍ കുറിച്ചു.
ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അവിഹിതകഥകള്‍ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളില്‍ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജന്‍ അറസ്റ്റിലായി.
'എന്നെ അറസ്റ്റു ചെയ്യൂ' എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന രാജനെ അടൂര്‍ പോലീസ് ഇന്നലെ വൈകുന്നേരം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 10.30-ന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ഞാന്‍ ആ മാലിന്യത്തെ നേരിട്ട് കണ്ടു. ക്ലോസറ്റ് സൗകര്യമുള്ള ലോക്കപ്പ് മുറിയില്‍ സമാനമായ വായോടുകൂടി ജീവിക്കുന്ന ടിയാന്‍ നിലത്ത് ഇരിപ്പുണ്ടായിരുന്നു. രണ്ട് വാക്കുകള്‍ സംസാരിച്ചു, പരിചയപ്പെട്ടു, ഞാന്‍ തിരികെപ്പോന്നു.
ഇന്നലെ ലോക്കപ്പില്‍ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു. ഉറക്കം സുഖമായിരുന്നു എന്നുറപ്പാക്കിയിരുന്നു. അടൂരില്‍ എന്ത് സുഖക്കുറവ് ഉണ്ടെങ്കിലും പരിഹരിക്കും. പത്തനംതിട്ട ബോര്‍ഡര്‍ കടന്നാല്‍ രാജന്റെ സുഖകരമായ അക്കമഡേഷന്‍ ഞങ്ങള്‍ ഉറപ്പിക്കുന്നതായിരിക്കും. ഉറപ്പിക്കുകയും ചെയ്തു.
A YouTuber has been arrested following a complaint filed by Sreenadevi Kunjamma, who alleged that she was defamed through content circulated on social media. Police registered a case based on the complaint and took the accused into custody as part of the investigation. Authorities are continuing further legal proceedings to examine the allegations and the content in question.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."